വീഡിയോകള്‍ക്കായി പുതിയ ആപ്ലിക്കേഷനൊരുക്കി ഇന്‍സ്റ്റഗ്രാം

By BINDU PP.21 Jun, 2018

imran-azhar

 

 


ദൈര്‍ഘ്യമുള്ള വെര്‍ട്ടിക്കിള്‍ വീഡിയോകള്‍ക്കായി പുതിയ ആപ്ലിക്കേഷനുമായി ഇന്‍സ്റ്റഗ്രാം. ഐജിടിവി എന്ന ആപ്ലിക്കേഷനാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ഐജിടിവിയിലൂടെ പങ്കുവെയ്ക്കാനാവുക.ഇന്‍സ്റ്റാഗ്രാം പ്രധാന ആപ്ലിക്കേഷനിലേത് പോലെ തന്നെ വീഡിയോകളെല്ലാം ഓട്ടോ പ്ലേ ആയിരിക്കും. ഫോര്‍ യു, ഫോളോയിങ്, പോപ്പുലര്‍, എന്നീ ടാബുകളിലായി നിരവധി വീഡിയോകള്‍ കാണാനാവും. മുകളിലേക്ക് സൈ്വപ്പ് ചെയ്ത് അവയെല്ലാം കാണാവുന്നതാണ്.വീഡിയോകള്‍ക്ക് ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും വീഡിയോകള്‍ മറ്റുള്ളവര്‍ക്ക് അയക്കാനുമുള്ള സൗകര്യമുണ്ട്.

OTHER SECTIONS