ടിക്ക് ടോക്ക് ആരാധകര്‍ക്ക് തിരിച്ചടി; ആപ്പ് ഇന്ത്യയില്‍ നിന്ന് നിരോധിച്ച് ഗൂഗിള്‍

By anju.17 04 2019

imran-azhar


ദില്ലി: ചുരുങ്ങിയ കാലം കൊണ്ട് യുവതീ യുവാക്കള്‍ക്ക് ഹരമായി മാറിയ ആപ്പാണ് ടിക് ടോക്ക്. ലൈക്ക് കൂട്ടാന്‍ വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയിലേക്ക് ആളുകള്‍ എത്തിയതോടെ ഇന്ത്യയില്‍ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ സര്‍ക്കാരുകളും കോടതികളും ആവശ്യപ്പെട്ടതോടെ ടിക് ടോക് ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നു നീക്കം ചെയ്തു. കഴിഞ്ഞ ദിവസം തന്നെ ചൈനീസ് ടിക് ടോക് ആപ് പ്ലേസ്റ്റോറില്‍ നിന്നു നീക്കം ചെയ്‌തെന്നാണ് അറിയുന്നത്.

 

രാജ്യത്തു ഒന്നടങ്കം ടിക് ടോക്കിനു നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.അശ്ലീലം പ്രചരണവും, ആപ്പ് ഉപയോഗിക്കുന്ന കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി ടിക് ടോക്ക് നിരോധിച്ചത്. ഇതുസംബന്ധിച്ച് ഗൂഗിളിനും ആപ്പിളിനും കേന്ദ്രസര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു.

 

ഗുണ നിലവാരം ഉറപ്പുവരുത്തുന്നതില്‍ വീഴ്ച വരുത്തിയതാണ് ഇന്ത്യയില്‍ ടിക്ക് ടോക്കിന് വിനയായത്.മാത്രമല്ല രാജ്യത്ത് കഴിഞ്ഞ കുറച്ചു മാസങ്ങളായി സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനു ടിക് ടോക് കാരണമാകുന്നുണ്ടെന്നും ആപ്പിന് വിലക്കേര്‍പ്പെടുത്തണം എന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

OTHER SECTIONS