വിപണി പിടിച്ചടക്കാൻ 'വിവോ നെക്സ്

By Sooraj.13 Jun, 2018

imran-azhar

 

 


സ്മാർട്ഫോൺ നിർമ്മാണ കമ്പിനിയായ വിവോയുടെ ഏറ്റവും പുതിയ ഫോണായ വിവോ നെക്സ് പുറത്തിറക്കി. 6.59 ഇഞ്ചാണ് വിവോ നെക്സ് എസിന്റെ വലിപ്പം. 1080 x 2316 പിക്സൽ ആണ് ഫോണിന്റെ റെസൊല്യൂഷൻ. 2.2GHz ഒക്ട കോർ പ്രൊസ്സസ്സറാണ് ഫോണിന് കരുത്തേകുന്നത്. 8 ജിബി റാമും 128 ജിബി ഇന്റെര്ണല് മെമ്മറിയും ഫോണിൽ ഉണ്ടാകും. 12 മെഗാപിക്സലിന്റെ മുൻ ക്യാമറയും 8 മെഗാപിക്സലിന്റെ സെൽഫി ഷൂട്ടർ ക്യാമറയുമാണ് ഫോണിന്റെ മറ്റൊരു സവിശേഷത. പ്രോക്സിമിറ്റി സെൻസർ ആക്സിലറോമീറ്റർ ആമ്പിയന്റ് ലൈറ്റ് സെൻസർ എന്നീ സവിശേഷതകളും ഫോണിൽ ഉണ്ടാകും. 4000 എം എ എച് ആണ് ഫോണിന്റെ ബാറ്ററി ക്ഷമത. 47,000 രൂപയോളം വില വരുമെന്നാണ് വിലയിരുത്തൽ.

OTHER SECTIONS