വിവോ വൈ 81 കുറഞ്ഞ നിരക്കിൽ ലഭ്യമാകും

By Sooraj S.23 Jun, 2018

imran-azhar

 

 

വിവോയുടെ ഏറ്റവും പുതിയ സ്മാർട്ഫോണായ വൈ 81 വിയറ്റ്നാം വിപണികളിൽ ലഭ്യമായി തുടങ്ങി. 6.22 ഇഞ്ച് ഡിസ്‌പ്ലേയും 3 ജിബി റാം 32 ജിബി ഇന്റെര്ണല് മെമ്മറി എന്നിവ ഈ സ്മാർട്ഫോൺ നൽകും. മെമ്മറി കാർഡ് ഉപയോഗിച്ച് ഫോൺ മെമ്മറി 256ജിബി വരെ വർധിപ്പിക്കാനാകും. 13 മെഗാപിക്സലിന്റെ പ്രധാന ക്യാമറയും 5 മെഗാപിക്സലിന്റെ ഷൂട്ടർ സെൽഫിയും ഫോണിൽ ഉണ്ടാകും. 3260mAh ആണ് ബാറ്ററി ക്ഷമത.2GHz ഒക്ട കോർ പ്രോസസ്സർ ഫോണിന് കരുത്തേകും. ഏകദേശം 14,900 രൂപ ആണ് ഫോണിന്റെ തുടക്കവില.