വാട്‌സാപ്പിൽ ഇനി സ്വന്തം ഭാഷയിൽ ചാറ്റ് ചെയ്യാം

By BINDU PP.05 Jul, 2017

imran-azhar 

വാട്‌സാപ്പിൽ ഇനി സ്വന്തം ഭാഷയിൽ ആശയവിനിമയം കൈമാറാം. വോഡഫോണും വാട്‌സാപ്പും ഒരുമിച്ച് ഉപഭോക്താക്കള്‍ക്ക് പ്രാദേശികഭാഷകളില്‍ ചാറ്റ് ചെയ്യാനുള്ള അവസരം നല്‍കുന്നു. ഹിന്ദി, മറാത്തി,ബംഗാളി,തമിഴ് തുടങ്ങിയ ഭാഷകളില്‍ വോഡഫോണ്‍ ഇതിനായി പ്രത്യേകം പേജുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ചാറ്റ് ചെയ്യുമ്പോള്‍ ആവശ്യമനുസരിച്ച് വെവ്വേറെ ഭാഷകളിലേയ്ക്ക് മാറാന്‍ സാധിക്കും. ഈ സൗകര്യം ഉപയോഗിച്ച് വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രാദേശികഭാഷ ഏതാനും ക്ലിക്കുകളില്‍ ക്രമീകരിക്കാം. സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നതിനും, ചാറ്റ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും എല്ലാം ഇതില്‍ ഇങ്ങനെ ക്രമീകരിച്ച ഭാഷയിലാവാം.ലോകത്താകെ അമ്പതു വ്യത്യസ്ത ഭാഷകളില്‍ വാട്‌സാപ്പ് ഇപ്പോള്‍ ലഭ്യമാണ്. ഇന്ത്യയില്‍ പത്തു ഭാഷകളിലായി ഇരുനൂറു മില്ല്യന്‍ പേരാണ് വാട്‌സാപ്പ് ഉപയോഗിക്കുന്നത്.വാട്‌സാപ്പിന്റെ 2.17.148 ആന്‍ഡ്രോയ്ഡ് വേര്‍ഷനിലാണ് ഈ സൗകര്യങ്ങള്‍ ലഭ്യമാവുക. എന്നാല്‍ ഐഒഎസ് വേര്‍ഷനില്‍ തല്‍ക്കാലം ഇവ ലഭ്യമാവില്ല.

 

 

loading...