By Sooraj Surendran.20 10 2020
കൊച്ചി: ഐഡിയ വോഡഫോണ്‍ നെറ്റ്‌വർക്കുകളുടെ സർവീസുകൾ നിശ്ചലമായി. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണി മുതലാണ് ഇരു നെറ്റ്‌വർക്കിലും തകരാർ ഉണ്ടായത്. ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‍വര്‍ക്കായ വിയുടെ സേവനം തടസ്സപ്പെട്ടു. നെറ്റ് വര്‍ക്ക് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നാണ് അധികൃതരുടെ പ്രതികരണം. തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം തടസ്സപ്പെട്ടിട്ടുണ്ട്. വി യുടെ ഫൈബര്‍ ശൃംഖലയില്‍ കോയമ്പത്തൂര്‍, സേലം, തിരുപ്പതി, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.