By Sooraj Surendran .01 12 2019
ന്യൂ ഡൽഹി: ഡിസംബർ മൂന്ന് മുതൽ വോഡഫോണ്‍-ഐഡിയ മൊബൈൽ കോൾ, ഡാറ്റ സേവന നിരക്കുകൾ കുത്തനെ ഉയർത്തും. കമ്പനിക്കുണ്ടായ ഭീമമായ നഷ്ടത്തെ തുടർന്നാണ് തീരുമാനം. 52,922 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ പാദത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ പ്ലാനുകളുടെ നിരക്ക് 42 ശതമാനം വരെ വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭാരതി എയർടെലും റിലയൻസ് ജിയോയും മൊബൈൽ കോൾ, ഡേറ്റ നിരക്കുകൾ വർധിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. വോഡഫോണ്‍-ഐഡിയ 2 ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം എന്നിങ്ങനെ കാലാവധിയുള്ള പ്ലാനുകളും വൈകാതെ അവതരിപ്പിക്കും.