വോള്‍ട്ടി സേവനവുമായി വോഡഫോണ്‍ എത്തി

പുതിയ ഫീച്ചറുമായി വോഡഫോണ്‍ എത്തി. ടെലികോം രംഗത്ത് കടുത്ത മത്സരമാണ് നേരിടുന്നത്. ജിയയുടെ വരവോടുകൂടി ബാക്കി ടെലികോം കമ്പനികൾ ഉപഭോക്താക്കൾക്കായി ഒട്ടേറെ ഓഫറുകൾ മുന്നോട്ട് വച്ചിരുന്നു

author-image
BINDU PP
New Update
വോള്‍ട്ടി സേവനവുമായി വോഡഫോണ്‍ എത്തി

പുതിയ ഫീച്ചറുമായി വോഡഫോണ്‍ എത്തി. ടെലികോം രംഗത്ത് കടുത്ത മത്സരമാണ് നേരിടുന്നത്. ജിയയുടെ വരവോടുകൂടി ബാക്കി ടെലികോം കമ്പനികൾ ഉപഭോക്താക്കൾക്കായി ഒട്ടേറെ ഓഫറുകൾ മുന്നോട്ട് വച്ചിരുന്നു.ജിയോ സർവിസുകൾ ഉണ്ടെങ്കിലും വൊഡാഫോണിന്റെ പ്രൗഢിക്ക് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല.

ഇപ്പോളിതാ, വോഡഫോണ്‍ വോയ്സ് ഒാവര്‍ എല്‍ടിഇ അഥവാ വോള്‍ട്ടി സേവനങ്ങള്‍ കേരളത്തില്‍ ആരംഭിച്ചു. വോള്‍ട്ടി സേവനം ലഭ്യമാക്കുന്നതോടെ വോഡഫോണ്‍ ഉപയോക്താക്കള്‍ക്ക് എച്ച്‌ഡി ഗുണനിലവാരത്തില്‍ വോയ്സ് കോളുകള്‍ സാധ്യമാകുന്നു. വോഡഫോണിന്റെ സൂപ്പര്‍നെറ്റ് 4ജി ഉപയോക്താക്കള്‍ക്ക് അധികം ചാര്‍ജ് ഒന്നും തന്നെ നല്‍കാതെ വോള്‍ട്ടി സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.വോള്‍ടി സൗകര്യമുള്ള ഉപകരണങ്ങളില്‍ ഈ സേവനം ലഭ്യമാവും. നിങ്ങളുടെ ഫോണില്‍ വോള്‍ടി സേവനം ലഭ്യമാവുമോ എന്ന് അറിയാന്‍ www.vodafone.in/volte എന്ന യുആര്‍എല്‍ സന്ദര്‍ശിച്ചാല്‍ മതി.

vodafone