28 ജിബി ഡാറ്റയുമായി വോഡഫോണ്‍ പുതിയ പ്ലാനുമായി രംഗത്ത്

ജിയോ ഓഫറുകളുടെ തരംഗമായി വന്നതോടെ എല്ലാ കമ്പനികളും പുതിയ പുതിയ ഓഫറുകളുമായി രംഗത്തുവരികയാണ്. ഇവിടെ 28 ജിബി ഡാറ്റയുമായി വോഡഫോണ്‍ പുതിയ പ്ലാനുമായി രംഗത്ത് എത്തിയിട്ടുണ്ട്.

author-image
ambily chandrasekharan
New Update
28 ജിബി ഡാറ്റയുമായി വോഡഫോണ്‍ പുതിയ പ്ലാനുമായി രംഗത്ത്

ജിയോ ഓഫറുകളുടെ തരംഗമായി വന്നതോടെ എല്ലാ കമ്പനികളും പുതിയ പുതിയ ഓഫറുകളുമായി രംഗത്തുവരികയാണ്. ഇവിടെ 28 ജിബി ഡാറ്റയുമായി വോഡഫോണ്‍ പുതിയ പ്ലാനുമായി രംഗത്ത് എത്തിയിട്ടുണ്ട്.അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും അതിവേഗ ഡാറ്റയും നല്‍കുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ വോഡഫോണ്‍ അവതരിപ്പിച്ചു. വോഡഫോണ്‍ സൂപ്പര്‍ പ്ലാനുകള്‍ക്ക് കീഴില്‍ 158 രൂപയുടെയും 151 രൂപയുടെയും റീച്ചാര്‍ജ് പായ്ക്കുകളാണ് വോഡഫോണ്‍ അവതരിപ്പിച്ചത്. 58 രൂപയുടെ റീച്ചാര്‍ജില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും ( ദിവസേന 250 മിനിറ്റും, ആഴ്ചയില്‍ 1000 മിനിറ്റും ) ദിവസേന ഒരു ജിബി ഡാറ്റയും ലഭിക്കും. 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.

കേരളത്തില്‍ മാത്രമായി ലഭ്യമാകുന്ന ചില ഓഫറുകളാണ് 151 രൂപയുടെ റീച്ചാര്‍ജില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും ആകെ ഒരു ജിബി ഡാറ്റയും ലഭിക്കുന്ന ഈ ഓഫറുകള്‍. റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്ലാനുമായി മത്സരിക്കുന്നതിനാണ് വോഡഫോണ്‍ 158 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചത്. 149 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, ദിവസേന നൂറ് എസ്എംഎസ്, ദിവസേന 1.5 ജിബി ഡാറ്റ എന്നിവയാണ് ജിയോ നല്‍കുന്നത്. എയര്‍ടെലും 169 രൂപയ്ക്ക് സമാനമായ പ്ലാന്‍ നല്‍കുന്നുണ്ട്. അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, ദിവസേന നൂറ് എസ്എംഎസ്, ദിവസേന ഒരു ജിബി ഡാറ്റ എന്നിവയാണ് 28 ദിവസത്തെ വാലിഡിറ്റിയില്‍ എയര്‍ടെല്‍ നല്‍കുന്നത്.

vodafone