ബാറ്ററി സംരക്ഷണത്തിന് ഡാർക്ക് മോഡുമായി വാട്സ്ആപ്പ്

By Sooraj S.20 09 2018

imran-azhar

 

 

ലോകത്തിലെ ഏറ്റവും വലിയ മെസ്സേജിങ്ങ് അപ്പായ വാട്സ്ആപ്പ് ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ ഒരുക്കുന്നു. നാം ഉപയോഗിക്കുന്ന സ്മാർട്ഫോണുകൾക്ക് ഉപകാരപ്രദമാകുന്ന ഫീച്ചറാണിത്. ഫോണിന്റെ ബാറ്ററി ക്ഷമതക്ക് ഗുണകരമാകുന്ന ഫീച്ചറാണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. ഇതനുസരിച്ച് വാട്സ്ആപ്പ് നമുക്ക് ഡാർക്ക് മോഡിൽ ഉപയോഗിക്കാൻ സാധിക്കുന്നു വാട്സാപ്പിലെ സെറ്റിങ്സിൽ ഡാർക്ക് തീം ഓണാക്കിയാൽ ഈ സൗകര്യം ഉപയോഗിക്കാം. ഉപഭോക്താക്കൾക്കായി നിരവധി പുത്തൻ ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. രാത്രി സമയത്ത് ഫോൺ ഉപയോഗിക്കുന്നവർക്കും ഇത് ഉപയോഗപ്രദമാകും. സ്‌വൈപ്പ് ടു റീപ്ലേ ഫീച്ചർ ഉടനെ അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഡാർക്ക് മോഡ് ഓൺ ചെയ്യുന്നതിലൂടെ ഫോണിന്റെ ബ്രൈറ്റ്നസ് കുറയുന്നു,ഇത് ബാറ്ററി വർദ്ധിപ്പിക്കുന്നു.

Image result for whatsapp dark mode

OTHER SECTIONS