പുത്തൻ തരംഗം സൃഷ്ട്ടിക്കാൻ 15000 ജിബി ഹാർ‌ഡ് ഡിസ്ക്

By Sarath Surendran.28 10 2018

imran-azhar

 

 

15 ടിബി (15,000 ജിബി) സ്റ്റോറേജ് ശേഷിയുള്ള ലോകത്തിലെ ആദ്യ ഹാർഡ് ഡിസ്ക്കുമായി അമേരിക്കൻ കമ്പനി രംഗത്ത്. ലോകത്തെ ഏറ്റവും വലിയ ഹാർഡ് ഡിസ്ക് അമേരിക്കൻ കമ്പനിയായ വെസ്റ്റേൻ ഡിജിറ്റലാണ് 15 ടിബി ഹാർഡ് ഡിസ്ക്ക് പുറത്തിറക്കിയത്.

 

അൾട്ര സ്റ്റാർ ഡിസി എച്ച്സി 620 പേരിലുള്ള ഹാർഡ് ഡിസ്ക് ടെക് ലോകത്ത് വൻ തരംഗമാകുമെന്നാണ് കരുതുന്നത്. 14 ടിബിയുടെ ഹാർഡ് ഡിസ്കും ഇവർ നേരത്തെ അവതരിപ്പിച്ചിരുന്നു. കൂടുതൽ വിഡിയോകൾ അതിവേഗം റീഡ്, റൈറ്റ് ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

 

ഒപ്പംതന്നെ ഇന്ത്യയിൽ 400 ജിബിയുടെ സാൻഡിസ്കിന്റെ മൈക്രോ എസ്ഡി കാർഡും അവതരിപ്പിച്ചു. പുതിയ ഡിവൈസുകളുടെ വില വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

 

 

 

 

OTHER SECTIONS