വാട് സ് ആപ്പ് ബിസിനസ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം

By praveen prasannan.09 Oct, 2017

imran-azhar

ന്യൂഡല്‍ഹി: ഏറെക്കാലമായി കേട്ടിരുന്ന വാട്സ് ആപ്പ് ബിസിനസ് ആപ്പ് ഉപഭോക്താക്കളിലേക്ക്. ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താന്‍ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സൌകര്യം ഉറപ്പാക്കുന്നതാണ് ഈ ആപ്പ്. ആപ്പ് ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്യാനാകും.

വാട് സ് ആപ്പ് ബിസിനസ് ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ ഫോണ്‍ നന്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. പ്രോഫൈല്‍ ചിത്രം, വിലാസം, ബിസിനസിനെ കുറിച്ച് കുറിപ്പ്, മറ്റ് പ്രസക്ത വിവരങ്ങള്‍ തുടങ്ങിയവ നല്‍കി ബിസിനസ് പ്രോഫൈല്‍ രൂപപ്പെടുത്താം.

പഴയ വാട് സ് ആപ്പ് അക്കൌണ്ടില്‍ നിന്ന് പുതിയ ബിസിനസ് അക്കൌണ്ടിലേക്ക് പ്രധാന ചാറ്റുകള്‍ കൊണ്ടുവരാനാകും. നിലവിലെ വാട് സ് ആപ്പ് അക്കൌണ്ട് ബിസിനസ് അക്കൌണ്ടിലേക്ക് മാറ്റുന്നതിനായി രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ ഇതിനുള്ള സംവിധാനം കാണാനാകും.

ഒരേ ഫോണ്‍ നന്പര്‍ ഉപയോഗിച്ചാണ് ബിസിനസ് ആപ്പ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ പഴയ വാട് സ് ആപ്പ് ആപ്പ് നീക്കം ചെയ്യണം. പഴയ ആപ്പ് വീണ്ടും തുറന്നാല്‍ പഴയത്തിലേക്ക് ഒരു തിരിച്ചു പോക്ക് ഒഴിവാക്കാനാണിത്.

സ്വമേധയാ ഉള്ള പ്രതികരണങ്ങളാണ് വാട് സ് ആപ്പ് ബിസിനസ് ആപ്പില്‍ ഉള്ള പുതിയ സവിശേഷതകളിലൊന്ന്. ഉപഭോക്താക്കളില്‍ നിന്നുള്ള അന്വേഷണങ്ങള്‍ക്ക് ഉടമയുടെ മറുപടി നല്‍കുന്ന സംവിധാനമാണിത്.

സ്വകാര്യ വിന്‍ഡോയിലൂടെ ചാറ്റ് ചെയ്യുന്പോള്‍ സന്ദേശം ഉപഭോക്താക്കള്‍ക്ക് ലഭ്ജ്യമാകും. ഈ സംവിധാനം ഒഴിവാക്കാനും അവസരമുണ്ട്. ‘സെറ്റിംഗ്സ്' സംവിധാനത്തിലൂറ്റെ സന്ദേശങ്ങള്‍ ക്രമപ്പെടുത്താം.

ബിസിനസിനുളള ആപ്പ് ആയതിനാല്‍ സന്ദേശം അയയ്ക്കല്‍, സന്ദേശം വിതരണം, വായിച്ച സന്ദേശങ്ങള്‍, സ്വീകരിച്ച സന്ദേശങ്ങള്‍ എന്നിങ്ങനെയുളള വാട് സ് ആപ്പ് ബിസിനസിന്‍റെ അപഗ്രഥനത്തിലേക്കും ഉടമകള്‍ക്ക് കടക്കാനാകും. സെറ്റിംഗ്സ് വഴിയാണിത്.

വ്യക്തിഗത , ബിസിനസ് ആപ്പുകള്‍ ഒരു സ്മാര്‍ട്ട് ഫോണില്‍ വേണമെങ്കില്‍ ഡുവല്‍ സിം ഹാന്‍ഡ് സെറ്റുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഇരു ആപ്പുകളും വ്യത്യസ്ത നന്പറുകള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. ഒരു സിം ഉപയോഗിക്കണമെങ്കില്‍ ബിസിനസ് അക്കൌണ്ട് ലാന്‍ഡ് ലൈന്‍ നന്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുന്നതാണ് ഉചിതം.

 

 

OTHER SECTIONS