ഈ നമ്പറിലേക്ക് മെസ്സേജ് അയക്കൂ ; ട്രെയിൻ ലൈവ് സ്റ്റാറ്റസ് അറിയാൻ ഇനി വാട്സാപ്പ്

By BINDU PP.24 Jul, 2018

imran-azhar

 

 

ഇനി തീവണ്ടി ലൈവ് സ്റ്റാറ്റസ് ഇനി വാട്സാപ്പിൽലഭ്യമാകും.ഇനി ട്രെയിൻ സമയങ്ങൾ അറിയാൻ ഗൂഗിളിൽ സേർച്ച് ചെയ്യണ്ട പകരം വാട്സാപ്പിൽ എളുപ്പത്തിൽ കാണാം.തീവണ്ടി സമയം, ടിക്കറ്റ് ലഭ്യത, റദ്ദാക്കൽ, തീവണ്ടി വരാനിടയുള്ള പ്ലാറ്റ്ഫോം തുടങ്ങിയ വിവരങ്ങൾ യാത്രക്കാർക്ക് വാട്സാപ്പിലൂടെ മനസിലാക്കാനാകും. 7349389104 എന്ന നമ്പറിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്ന തീവണ്ടിയുടെ നമ്പര്‍ സന്ദേശമായി അയച്ചാൽ ആ ട്രെയിനുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കും. സെർവർ തിരക്കിലല്ലെങ്കിൽ പത്തു സെക്കന്റിനകം ആവശ്യമായ വിവരം യാത്രക്കാരിലെത്തുന്ന വിധത്തിലാണ് സംവിധാനം പ്രവർത്തന സജ്ജമാക്കിയിട്ടുള്ളത്. ഓൺലൈനായി ലൈവ് സ്റ്റാറ്റസ് ലഭ്യമാക്കുന്ന നിരവധി സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന സാമൂഹ്യമാധ്യമം എന്നത് കണക്കിലെടുത്താണ് വാട്സാപ്പിലും ഈ സൗകര്യമൊരുക്കാൻ തീരുമാനമായത്. പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി റെയിൽവെയുടെ ഔദ്യോഗിക വെബ്സൈറ്റ് അടുത്തിടെ പുതുക്കിയിരുന്നു.

OTHER SECTIONS