By Aswany Bhumi.20 03 2021
വാട്ട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍ സേവനങ്ങള്‍ താത്കാലികമായി തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സേവനങ്ങള്‍ തകരാറിലായത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാട്ട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും മെസെഞ്ചറും പ്രവര്‍ത്തിക്കുന്നില്ലെന്ന് പല ഉപഭോക്താക്കളും ട്വീറ്റ് ചെയ്തതിനു പിന്നാലെ കുറച്ചു സമയത്തിനു ശേഷം സേവനങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു.