ന്യൂ ഇയര്‍ ദിനത്തില്‍ വാട്‌സ്ആപ്പ് പണിമുടക്കി

By Anju N P.01 Jan, 2018

imran-azhar

 

കോഴിക്കോട്: പുതുവത്സരത്തെ വരവേല്‍ക്കാന്‍ ലോകമെമ്പാടും കാത്തിരുന്ന സമയത്ത് മെസേജിങ് ആപ്പായ വാട്സ്ആപ്പ് പണിമുടക്കി. അതോടെ പുതുവത്സര സന്ദേശം അയക്കനാകാതെ ഉപഭോക്താക്കളെ വലഞ്ഞു. സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂറിലധികമാണ് വാട്സ് ആപ്പ് പണിനിര്‍ത്തിയത്. തിങ്കളാഴ്ച പുലര്‍ച്ച ഒരു മണിയോടെയാണ് തകരാര്‍ പരിഹരിക്കാനായത്.

 

പുതുവത്സരം പിറക്കുന്ന സമയത്തായത്ത് വാട്‌സ്ആപ്പ് പണിമുടക്കിയതിനാല്‍ നിരവധി പേരാണ് പ്രിയപ്പെട്ടവര്‍ക്ക് ആശംസ സന്ദേശങ്ങള്‍ കൈമാറാനാകാതെ കിടന്നത്. ഇന്ത്യ, മലേഷ്യ, യു.എസ്.എ, ബ്രസീല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലുള്ള കോടികണക്കിന് ഉപഭോക്താക്കളെ ഇത് മൂലം നിരാശയിലാഴ്ത്തി.

 

OTHER SECTIONS