വാട്സ്ആപ്പ് പേയ്‌മെന്റ് സേവനം ഈ വര്‍ഷം തന്നെ

By online desk.26 07 2019

imran-azhar

 

 

ന്യൂഡല്‍ഹി: വാട്‌സാപ്പിന്റെ പേയ്‌മെന്റ് സേവനങ്ങള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ വാട്‌സാപ് പേയ്‌മെന്റ് നടപ്പാക്കിയെങ്കിലും ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുക. ഇത് പണം കൈമാറ്റ രംഗത്ത് പ്രകടമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് വാട്‌സാപ് ഗ്ലോബല്‍ ഹെഡ് വില്‍ കാത്കാര്‍ട് വ്യക്തമാക്കി. ആഗോളതലത്തില്‍ 150 കോടി ഉപഭോക്താക്കളുളള സംവിധാനമാണ് വാട്‌സാപ്. ഇന്ത്യയില്‍ വാട്‌സാപിന് 40 കോടി ഉപഭോക്താക്കളുണ്ട്.

OTHER SECTIONS