'ഡാർക്ക് മോഡ്' ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്

By Sooraj Surendran .07 03 2020

imran-azhar

 

 

ഐഓഎസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഡാര്‍ക്ക് മോഡ് ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്താൽ ഡാർക്ക് മോഡ് ഫീച്ചർ ലഭ്യമാകും. വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് മെനുവിൽ ക്ലിക്ക് ചെയ്ത് സെറ്റിംഗ്സ് ഓപ്‌ഷൻ തിരഞ്ഞെടുത്ത് ചാറ്റ് ഓപ്‌ഷനിൽ തീം സെലക്ട് ചെയ്ത് വാട്സ്ആപ്പ് ഡാർക്ക് മോഡിൽ ഉപയോഗിക്കാം. ആന്‍ഡ്രോയിഡ് 9, ആന്‍ഡ്രോയിഡ് 10 ഓഎസുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകളിലും ഡാര്‍ക്ക് മോഡ് അപ്ഡേറ്റ് ലഭ്യമാകും. ഘട്ടം ഘട്ടമായാണ് ഡാര്‍ക്ക് മോഡ് ഉപയോക്താക്കളിലേക്ക് വാട്സ്ആപ്പ് എത്തിക്കുന്നത്.

 

OTHER SECTIONS