'ഡിലീറ്റ് മെസേജസ്' ഫീച്ചറുമായി വാട്ട്സ്‌ആപ്പ്

By Sooraj Surendran .30 12 2019

imran-azhar

 

 

ഉപഭോക്താക്കൾക്കായി പുത്തൻ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്‌ആപ്പ്. വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകൾക്കാണ് പുതിയ ഫീച്ചർ ഉപയോഗപ്രദമാകുക. ഓരോ ഗ്രൂപ്പുകളിൽ നിന്നുമായി ചിത്രങ്ങളും, വിഡിയോകളും, വോയിസ് മെസേജുകളുമടക്കം നിരവധി ചിത്രങ്ങളാണ് നമുക്ക് ലഭിക്കുന്നത്. പുതിയ ഫീച്ചറിൽ നിശ്ചിത സമയത്തിന് ശേഷം പഴയ മെസേജുകള്‍ സ്വയം ഇല്ലാതാക്കുന്നു. വാട്ട്സ്‌ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമാകുക. ഇന്റേണല്‍ സ്റ്റോറേജ് സംരക്ഷിക്കാൻ ഈ ഫീച്ചറിലൂടെ സാധിക്കുന്നുവെന്നതാണ് പ്രത്യേകത. ഐഓഎസ് പതിപ്പിലും, പേഴ്‌സണല്‍ ചാറ്റുകള്‍ക്കും അധികം വൈകാതെ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് വിവരം. അതേസമയം ഗ്രൂപ്പുകളിൽ അഡ്മിനുകള്‍ക്ക് മാത്രമേ ഈ ഡിലീറ്റ് മെസേജ് ഫീച്ചര്‍ ആക്ടിവാക്കാനോ ഡീ ആക്ടിവേറ്റ് ചെയ്യാനോ സാധിക്കുകയുള്ളു.

 

OTHER SECTIONS