സ്പ്ലാഷ് സ്‌ക്രീന്‍, ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്ഡേറ്റ്, ആപ്പ് ബാഡ്ജ്, ഡാര്‍ക്ക് മോഡ്; പുത്തൻ ഫീച്ചറുകളുമായി വാട്സ് ആപ്പ്

പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ് ആപ്പ്. 4 പുതിയ ഫീച്ചറുകളാണ് വാട്സ് ആപ്പ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

author-image
Sooraj Surendran
New Update
സ്പ്ലാഷ് സ്‌ക്രീന്‍, ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്ഡേറ്റ്, ആപ്പ് ബാഡ്ജ്, ഡാര്‍ക്ക് മോഡ്; പുത്തൻ ഫീച്ചറുകളുമായി വാട്സ് ആപ്പ്

പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ് ആപ്പ്. 4 പുതിയ ഫീച്ചറുകളാണ് വാട്സ് ആപ്പ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. വാട്സാപ്പ് തുറക്കുമ്പോൾ ലോഗോ തെളിയുന്ന സംവിധാനമായ സ്പ്ലാഷ് സ്‌ക്രീന്‍, ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്ഡേറ്റ്, പരിഷ്‌കരിച്ച ആപ്പ് ബാഡ്ജ്, ഡാര്‍ക്ക് മോഡ് എന്നിവയാണ് വാട്സ് ആപ്പ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഡാര്‍ക്ക് മോഡ് ഫീച്ചര്‍ ഉപയോഗിച്ച പേജുകളുടെ നിറം മാറ്റുവാന്‍ സാധിക്കുന്നു. ഡാർക്ക് മോഡ് ഉപയോഗിക്കുന്നതുവഴി ഫോണിന്റെ ബാറ്ററി ചാർജ് ഉപയോഗം കുറയ്ക്കാൻ സാധിക്കും. വാട്സാപ്പിന്റെ 2.19.110 പതിപ്പിലാണ് പുതിയ സൗകര്യങ്ങള്‍ ലഭ്യമാകുക.

whatsapp latest updates