വാട്സ് ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുവാന്‍ സമയ പരിധി വീണ്ടും നീട്ടി

By Ambily chandrasekharan.15 May, 2018

imran-azharവാട്സ് ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി വീണ്ടും നീട്ടിയിരിക്കുകയാണ്. 7 മിനിറ്റിനുള്ളില്‍ ചെയ്തിരിക്കണമെന്ന നിബന്ധനയാണ് വാട്സ് ആപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. മാത്രമല്ല ഇനി സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ് സമയം ലഭിക്കുന്നതാണ്.
സന്ദേശം ഡിലീറ്റ് ചെയ്യുവാാന്‍ റിക്വസ്റ്റ് മാത്രം ഒരു ദിവസവും, ഇത് ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റിനുള്ളില്‍ സ്വീകര്‍ത്താവിന് ലഭിച്ചാല്‍ മാത്രമേ നമ്മള്‍ നീക്കം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സന്ദേശം നീക്കം ചെയ്യപ്പെടുകയുള്ളൂ. ഇതാണ് പുതിയ രീതി.സന്ദേശം നീക്കം ചെയ്യാനുള്ള നമ്മുടെ അപേക്ഷ രണ്ട് ദിവസത്തിന് ശേഷമാണ് അയാളുടെ ഫോണില്‍ എത്തുന്നതെങ്കില്‍ ( നെറ്റ് വര്‍ക്ക് പ്രശ്നം ആവാം) സന്ദേശം നീക്കം ചെയ്യപ്പെടുന്നതല്ല.

OTHER SECTIONS