ബിസിനസ് സന്ദേശങ്ങൾ അയക്കുന്നതിന് ഇനിമുതൽ പണം നൽകണം; പുതിയ പരിഷ്കാരവുമായി വാട്സ്ആപ്പ്

By Sooraj Surendran.17 10 2018

imran-azhar

 

 

ഇനിമുതൽ വാട്സ്ആപ്പിൽ ബിസിനസ് സന്ദേശങ്ങൾ അയക്കുന്നതിന് പണം നൽകേണ്ടിവരും. കൂടാതെ ഇത്തരം സന്ദേശങ്ങൾ അയക്കുന്നതിന് വാട്സ്‌ആപ്പ് ബിസിനസ്സ് എ.പി.ഐ ഉപയോഗിക്കാമെന്നും കമ്പിനി ആവശ്യപ്പെടുന്നു. ബിസിനസ് ആവശ്യത്തിനുള്ള ഏത് സന്ദേശം അയക്കുന്നതിനും വാട്സ്ആപ്പ് മുന്നോട്ടുവെക്കുന്ന ഈ നിർദേശങ്ങൾ പാലിക്കണമെന്നും വാട്സ്ആപ്പ് ആവശ്യപ്പെടുന്നു. 34.16 പൈസ തൊട്ട് 6.15 പൈസ വരെയാണ് രാജ്യങ്ങള്‍ക്കനുസരിച്ച്‌ വാട്സ്‌ആപ്പ് ഈടാക്കുന്നത്. നിലവിൽ 1.5 ബില്യൺ ആളുകളാണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. വാട്സ്ആപ്പിന് വരുമാനം ക്രമാതീതമായി കുറയുന്നതിനാലാണ് ഈ ഒരു ആവശ്യം വാട്സ്ആപ്പ് ഉന്നയിക്കുന്നത്.

OTHER SECTIONS