പുതിയ ഫീച്ചർ ഒരുക്കി വാട്സ്ആപ്പ്

By Sooraj S.16 Jul, 2018

imran-azhar

 

 

ദിവസംതോറും അടിമുടി മാറിക്കൊണ്ടിരിക്കുന്ന മെസ്സേജിങ് ആപ്പാണ് വാട്സാപ്പ്. ഉപഭോക്താക്കൾക്കായി നിരവധി പുത്തൻ ഫീച്ചറുകളാണ് വാട്സ്ആപ്പ് ഒരുക്കിയിട്ടുള്ളത്. അത്തരത്തിൽ ഒരു പുത്തൻ ഫീച്ചറുമായാണ് വാട്സ്ആപ്പ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. പുതിയ ഫീച്ചർ അനുസരിച്ച് വാട്സ്ആപ്പ് തുറക്കാതെ തന്നെ മെസ്സേജുകൾ റീഡ് ചെയ്തതായും ചാറ്റുകൾ നിശ്ശബ്ദമാക്കി വെക്കാനും സാധിക്കുന്നു. നോട്ടിഫിക്കേഷൻ ബാറിൽ വെച്ച് തന്നെ ചാറ്റുകൾ നിശബ്ദമാക്കാൻ പറ്റുന്നത് ഉപഭോക്താക്കൾക്ക് വളരെ അധികം പ്രയോജനകരമായ ഒരു ഫീച്ചറാണ്. ഇനിയും പുതുമയുള്ള ഫീച്ചറുകൾക്കായി കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ.

OTHER SECTIONS