ഫോണ്‍ നമ്പറുകള്‍ ഇനി മറച്ചുവയ്ക്കാം; പുതിയ ഫീച്ചറുകളുമായി വാട്ട്‌സ് ആപ്പ്

By priya.08 08 2022

imran-azhar

 

പുതിയതായി 7 ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്ട്സ് ആപ്പ് .ഇതിലെ ഒരു ഫീച്ചര്‍ വാട്ട്സാപ്പ് ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചുള്ളതാണ്.ഗ്രൂപ്പ് പാര്‍ട്ടിസിപന്റ്സിന് ഗ്രൂപ്പില്‍ നിന്ന് ആരെല്ലാം പോയി ആരെയെല്ലാം പുറത്താക്കി എന്ന് കൃത്യമായി അറിയാന്‍ സാധിക്കുന്ന ഫീച്ചറാണ് ഇത്.ഇത്തരത്തില്‍ കഴിഞ്ഞ 60 ദിവസത്തിനുള്ളിലെ ഡേറ്റ ലഭിക്കും.

 

ഗ്രൂപ്പില്‍ നിന്ന് ഒരാള്‍ ലീവ് ചെയ്താല്‍ അതാരാണെന്ന് ഗ്രൂപ്പ് അഡ്മിന് മാത്രമേ മനസിലാകൂ.വാട്ട്സ് ആപ്പ് സ്റ്റാറ്റസുകള്‍ക്കും ഇനി റിയാക്ഷന്‍ നല്‍കാന്‍ സാധിക്കും. ചിരിക്കുന്ന മുഖം, കരയുന്ന മുഖം, കണ്ണില്‍ ഹൃദയചിഹ്നം, കൂപ്പുകൈ, കയ്യടി, പൂര്‍ട്ടി പോപ്പര്‍ എന്നിങ്ങനെ എട്ട് ഇമോജികളാണ് ലഭിക്കുക.


വാട്ട്സ് ആപ്പ് വിന്‍ഡോസില്‍ സ്പ്പെല്ലിംഗ് ആക്ഷന് വേണ്ടി പുതിയ ഫീച്ചര്‍ വരും. അഞ്ചാമത്തെ ഫീച്ചര്‍ വാട്ട്സ് ആപ്പ് സ്റ്റോറേജ് മെച്ചപ്പെടുത്താനുള്ളതാണ്. വാട്ട്സ് ആപ്പ് സുരക്ഷ വര്‍ധിപ്പിക്കാനും പുതിയ ഫീച്ചര്‍ വരുന്നുണ്ട്. ലോഗിന്‍ അപ്രൂവല്‍ എന്ന സെക്യൂരിറ്റി ഫീച്ചറാകും കൊണ്ടുവരിക.ഫോണ്‍ നമ്പറുകള്‍ മറച്ചുവയ്ക്കാനാണ് മറ്റൊരു ഫീച്ചര്‍. വാട്ട്സ് ആപ്പിലുള്ളവരില്‍ ആര്‍ക്കെല്ലാം തങ്ങളുടെ ഫോണ്‍ നമ്പര്‍ കാണാമെന്നത് ഇനി സ്വയം തീരുമാനിക്കാം.

 

OTHER SECTIONS