പോസ്റ്റ് വൈറലായാല്‍ മുന്നറിയിപ്പ് നല്‍കും; പുതിയ അപ്‌ഡേറ്റുമായി വാട്‌സാപ്

By Online Desk .13 08 2019

imran-azhar

 

 

ന്യൂഡല്‍ഹി: സത്യമോ മിഥ്യയോ എന്നറിയാതെ മെസേജുകള്‍ ഗ്രൂപ്പുകളിലേക്കു ഫോര്‍വേഡ് ചെയ്യുന്നവര്‍ സൃഷ്ടിക്കുന്ന സാമൂഹികപ്രതിസന്ധിക്കു പരിഹാരം കാണാന്‍ പുതിയൊരു വഴികൂടി അവതരിപ്പിച്ചു വാട്‌സാപ്. ഫോര്‍വേഡ് ചെയ്യപ്പെടുന്ന മെസേജുകള്‍ക്കു മുകളില്‍ എീൃംമൃറലറ എന്ന ടാഗ് നല്‍കിയത് സന്ദേശങ്ങളെ വേര്‍തിരിച്ചറിയാനും വ്യാജവാര്‍ത്തകള്‍ തിരിച്ചറിയുന്നതില്‍ വലിയ സഹായമായിരുന്നു.

 

ഇവയില്‍ മാരക വൈറലായി ഫോര്‍വേഡ് ചെയ്യപ്പെടുന്ന മെസേജുകള്‍ നാം വീണ്ടും ഫോര്‍വേഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇതു സംബന്ധിച്ചു മുന്നറിയിപ്പു നല്‍കും. അനാവശ്യമായ ഫോര്‍വേഡുകള്‍ കുറയ്ക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്ന് വാട്‌സാപ് കരുതുന്നു. ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇതിനോടകം ലഭ്യമായ സംവിധാനം അടുത്ത അപ്‌ഡേറ്റോടെ എല്ലാവര്‍ക്കും ലഭിക്കും.

OTHER SECTIONS