ഇനി വാട്‌സ്‌ആപ്പ് മെസേജ് തുറക്കാതെ മറുപടി നൽകാം

കൂടുതൽ മാറ്റങ്ങളുമായി വാട്‌സ്‌ആപ്പ് എത്തിയിരിക്കുന്നു. ഏറ്റവും ജനപ്രീതി നേടിയ മെസഞ്ചര്‍ ആണ് വാട്‌സ്‌ആപ്പ്. കഴിഞ്ഞ ദിവസം ഗ്രൂപ്പ് വോയ്‌സ്/ വീഡിയോ കോളിങ് തുടങ്ങിയ സംവിധാങ്ങൾ ഇതിൽ കൊണ്ടുവന്നിരുന്നു.

author-image
BINDU PP
New Update
ഇനി വാട്‌സ്‌ആപ്പ് മെസേജ് തുറക്കാതെ മറുപടി നൽകാം

കൂടുതൽ മാറ്റങ്ങളുമായി വാട്‌സ്‌ആപ്പ് എത്തിയിരിക്കുന്നു. ഏറ്റവും ജനപ്രീതി നേടിയ മെസഞ്ചര്‍ ആണ് വാട്‌സ്‌ആപ്പ്. കഴിഞ്ഞ ദിവസം ഗ്രൂപ്പ് വോയ്‌സ്/ വീഡിയോ കോളിങ് തുടങ്ങിയ സംവിധാങ്ങൾ ഇതിൽ കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ 'മാര്‍ക്ക് ആസ് റീഡ്' എന്ന പുതിയ ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്‌ആപ്പ്.ആന്‍ഡ്രോയിഡ് ബീറ്റാ ടെസ്‌റ്റേഴ്‌സിനു മാത്രമേ ഈ സേവനം ലഭ്യമാകൂ. നോട്ടിഫേക്കഷനിലൂടെ തന്നെ മെസേജ് തുറന്നു നോക്കാതെ മറുപടി നല്‍കാവുന്ന സൗകര്യമാണ് വാട്‌സ്‌ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ സമയം ലാഭിക്കാന്‍ സഹായിക്കുന്ന ഒരു ഫീച്ചറാണിത്.വാട്‌സ്‌ആപ്പില്‍ GIF ബട്ടണ്‍ കൂടെ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ സ്റ്റിക്കര്‍ ബട്ടണും അവതരിപ്പിക്കുന്നുണ്ട്. സ്റ്റിക്കര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ വാട്‌സ്‌ആപ്പ് സ്റ്റിക്കര്‍ സ്റ്റോറിലേക്ക് കടക്കാവുന്നതാണ്.

whtas up