വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ വരുന്നു...

By BINDU PP .20 Dec, 2017

imran-azhar

 

 

 

വാട്‌സാപ്പിൽ ഏറ്റവും ആക്ടിവായിട്ടുള്ളത് ഗ്രൂപ്പുകളാണ്. കുടുബം, ജോലി സ്ഥലം, സുഹൃത്തുക്കള്‍ എന്നിങ്ങനെ ഗ്രൂപ്പുകളുണ്ടാക്കി പ്രിയപ്പെട്ടവര്‍ക്ക് സന്ദേശമയയ്ക്കുക എന്നതാണ് വാട്‌സാപ്പിന്റെ ഉപയോഗങ്ങളിലൊന്നുതന്നെ.വ്യക്തിപരമായ സന്ദേശങ്ങള്‍ അയയ്ക്കാതെ മറ്റുചില കാര്യങ്ങള്‍ അയയ്ക്കുന്നവരും ഗ്രൂപ്പുകളിലുണ്ടാകും. മാര്‍ക്കറ്റിംഗിനുവേണ്ടിയും ഒരു ഗ്രൂപ്പിലുള്ള എല്ലാവര്‍ക്കും ഒരുമിച്ച് സന്ദേശം അയയ്ക്കുന്നവരുണ്ട്. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനാനാണ് വാട്‌സാപ്പ് നീക്കം. ഇവര്‍ക്കായി ഒരു പുതുപുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സാപ്പ്.നിലവില്‍ 256 ആളുകളെയാണ് ഒരു ഗ്രൂപ്പില്‍ ചേര്‍ക്കാവുന്നത്. പുതിയ അപ്‌ഡേഷന്‍ ലഭിക്കുന്നതുമുതല്‍ 256 ഗ്രൂപ്പുകളെ ഗ്രൂപ്പ് ചെയ്യാവുന്നാതണ്. ഇതോടെ ഒരു സന്ദേശം ഈ 256 ഗ്രൂപ്പുകളിലുമുള്ള ആളുകള്‍ക്ക് ലഭിക്കുന്ന രീതിയില്‍ പങ്കുവയ്ക്കാന്‍ സാധിക്കും.ബ്രോഡ്കാസ്റ്റിംഗ് എന്നാണ് വാട്‌സാപ്പ് ഈ ഫീച്ചറിനെ വിളിക്കുന്നത്.

OTHER SECTIONS