'പുതിയ നായക്കൊപ്പം നടക്കാനിറങ്ങി' ലോക കോടീശ്വരന്‍

By Abhirami Sajikumar.20 Mar, 2018

imran-azhar

 

കാലിഫോണിയ: റോബോട്ട് നായക്കൊപ്പം നടക്കാനിറങ്ങിയ അതിസമ്പന്നരില്‍ ഒരാളായ ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിെന്‍റ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. 'പുതിയ നായക്കൊപ്പം നടക്കാനിറങ്ങി' എന്ന കുറിപ്പോടെ ജെഫ് ബെസോസ് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. സയന്‍സ് ഫിക്ഷന്‍ സിനിമയിലേതു പോലുള്ള ഫോേട്ടാ പങ്കുവെച്ച്‌ മണിക്കൂറുകള്‍ക്കകം 1,30,000 ലൈക്കും 3400 ലേറെ റീട്വീറ്റുകളുമാണ് ബെസോസിന് ലഭിച്ചത്.

ആമസോണ്‍ കാലിഫോണിയയില്‍ സംഘടിപ്പിക്കുന്ന മാര്‍സ് (മെഷീന്‍ ലേണിങ്, ഒേട്ടാമേഷന്‍, റോബോര്‍ട്ടിക്സ് ആന്‍റ് സ്പേസ് എക്സേപ്ലാറേഷന്‍) വാര്‍ഷിക കോണ്‍ഫറന്‍സില്‍ പെങ്കടുക്കവെയാണ് ബെസോസ് റോബോട്ട് നായയുമായി പുറത്തിറങ്ങിയത്. മാര്‍സില്‍ അവതരിപ്പിച്ച നായയുടെ രൂപത്തിലുള്ള ബോസ്റ്റണ്‍ ഡൈനാമിക് സ്പോട്ട്മിനി റോബോട്ട് നാലു കാലില്‍ നടക്കുകയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ പെരുമാറുകയും ചെയ്യും.

സ്പോര്‍ട്ട് മിനി ഡോര്‍ തുറക്കുന്ന ദൃശ്യങ്ങളും ജെഫ് ബെസോസ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇൗ റോബോട്ടിന് സാധനങ്ങള്‍ പിടിക്കാനും പടികള്‍ കയറാനും വാതില്‍ തുറക്കാനുമെല്ലാം കഴിയും. സ്പോര്‍ട്ട് മിനി ഡോഗിന് നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ ഒാഫീസും വീടും കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.