ഷവോമി മി മിക്‌സ് 2 വിന് വമ്പിച്ച വിലക്കുറവ്

By Anju N P.19 May, 2018

imran-azhar

ഇന്ത്യയില്‍ മി മിക്‌സ് 2 വിന് വില കുത്തനെ കുറച്ച് ഷവോമി. കഴിഞ്ഞവര്‍ഷം ഓക്ടോബറിലായിരുന്നു ഷവോമിയുടെ ഏറ്റവും വിലകൂടിയ ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തിയത്. 35,999 രൂപ പ്രൈസ് ടാഗില്‍ എത്തിയ മി മിക്‌സ് 2 വിന് 29,999 രൂപയാണ് ഇപ്പോഴത്തെ വില. ഫ്‌ലിപ്പ്കാര്‍ട്ട്, എംഐ ഡോട് കോം, മി ഹോം വഴി കുറഞ്ഞവിലയ്ക്ക് ഈ ഹാന്‍ഡ്‌സെറ്റുകള്‍ ലഭ്യമാക്കാം.

 

ഇപ്പോള്‍ 3,000 രൂപ വിലക്കിഴിവിലാണ് ഷവോമി എത്തിയിരിക്കുന്നത്. 5.99 ഇഞ്ച് ഡിസ്‌പ്ലെ ,ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍ ,6GB റാം ,128GB സ്റ്റോറേജ് ,12MP റിയര്‍ ക്യാമറ ,5MP ഫ്രണ്ട് ക്യാമറ ,3400mAh ബാറ്ററി എന്നിവയാണ് മി മിക്‌സ് 2വിന്റെ സവിശേഷതകള്‍.

 

 

OTHER SECTIONS