ഇനി പല്ലുതേപ്പും സ്മാർട്ടായി ....ഇലക്ട്രിക്ക് ടൂത്ബ്രഷ് അവതരിപ്പിച്ച് ഷവോമി

By online desk .21 02 2020

imran-azhar


ഇനി പല്ലുതേപ്പ് മാത്രം സ്മാർട്ടായില്ല എന്ന പരാതി വേണ്ട പല്ല്‌ തേക്കുന്നതുംസ്മാർട്ടാകാൻ ഇന്ത്യന്‍ വിപണിയില്‍ ഇലക്‌ട്രിക്ക് ടൂത്ത് ബ്രഷ് അവതരിപ്പിച്ച്‌ ഷവോമി. പല്ല്‌ തേക്കുന്നതും എളുപ്പമാക്കുന്ന അനേകം ഫീച്ചറുകള്‍ ബ്രഷില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

ലൈവ് ഡാറ്റ ഉപയോഗിച്ച്‌ ദന്ത ശുചിത്വം മെച്ചപ്പെടുത്താനാവുമെന്നാണ് ഷവോമി അവകാശപ്പെടുന്നത്. ഇതിനായി ബ്രഷില്‍ മാഗ്‌നറ്റിക് ലെവിറ്റേഷന്‍ സോണിക് മോട്ടോര്‍, ആന്‍റികോറോസണ്‍, മെറ്റല്‍ ഫ്രീ ബ്രഷ് ഹെഡ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിങ്ങള്‍ക്ക് പ്രത്യേകമായ രീതിയിലോ പതിവ് രീതിയിലോ പല്ല് തേക്കുവാന്‍ സാഹായിക്കുന്ന രീതിയില്‍, സ്റ്റാന്‍ഡേര്‍ഡ്, ജെന്‍റില്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം ഇഷ്ടാനുസൃത മോഡുകള്‍ ടൂത്ത് ബ്രഷില്‍ ലഭ്യമാക്കിയിട്ടുണ്ട്.


ഇലക്‌ട്രിക് ടൂത്ത് ബ്രഷിനെ ഷവോമിയുടെ മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. ഉപയോക്താവിന്‍റെ ഭക്ഷണരീതിയുടെയും ദൈനംദിന ബ്രീഡിംഗ് ശീലങ്ങളുടെയും അടിസ്ഥാനത്തില്‍ ദൈര്‍ഘ്യം, കവറേജ്, ആകര്‍ഷകത്വം എന്നിവ പോലുള്ള സ്ഥിതിവിവരക്കണക്കുകള്‍ പല്ല് തേക്കുവാനെടുക്കേണ്ട സമയം, മറ്റ് ഓറല്‍ കെയര്‍ ഫംഗ്ഷനുകള്‍ എന്നിവ ഇതിലൂടെ അറിയാവുന്നതാണ്.

 

 


സാധാരണ ടൂത്ത് ബ്രഷുകളേക്കാള്‍ പത്ത് മടങ്ങ് മികച്ച രീതിയില്‍ പല്ലുകള്‍ വൃത്തിയാക്കുന്നതിന് ഇലക്‌ട്രിക് ടൂത്ത് ബ്രഷിലൂടെ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശം.

നിലവില്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാത്രമാണ് ഷവോമി ഇലക്‌ട്രിക് ടൂത്ത് ബ്രഷുകളുടെ വില്‍പന നടത്തുന്നത്. 1,299 രൂപ മുതലാണ് ടൂത്ത്ബ്രഷിന്റെ വില. സി പോര്‍ട്ട് ചാര്‍ജറാണ് ടൂത്ത് ബ്രഷിന്റേത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 25 ദിവസം വരെ ഉപയോഗിക്കാനാകും. മൂന്ന് വ്യത്യസ്ത നിറങ്ങളില്‍ ബ്രഷ് ലഭ്യമാണ്‌

OTHER SECTIONS