ഷവോമി MI 6X ഏപ്രില്‍ 25ന്

By Abhirami Sajikumar.14 Apr, 2018

imran-azhar

ഷവോമി എംഐ 6 എക്‌സ് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നു. ഏപ്രില്‍ 25 ന് നടക്കുന്ന പരിപാടിയിലേക്ക് ഷവോമി ചൈനീസ് മാധ്യമങ്ങളെ ക്ഷണിച്ചിട്ടുണ്ട്. എംഐഎ 1ന് പിന്‍ഗാമി ആണ് ഷവോമി എംഐ 6 എക്‌സ് സ്മാര്‍ട്ട്ഫോണ്‍. ചൈനയില്‍ എംഐ 5 എക്‌സ് എന്ന പേരില്‍ പുറത്തിറക്കിയ ഫോണ്‍ ആണ് എംഐ എവണ്‍ എന്ന പേരില്‍ ആഗോള വിപണിയിലേക്കെത്തിയത്.

സവിശേഷതകൾ :-

5.99 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേ, 2910 mAh ബാറ്ററി, സ്‌നാപ് ഡ്രാഗണ്‍ 626, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി സ്ലോട്ട്, ഹൈബ്രിഡ് സിം കാര്‍ഡ് സ്ലോട്ട്, 20 എംപി 8 എംപി ഡ്യുവല്‍ ക്യാമറ, 20 എംപി സെല്‍ഫി ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകള്‍. എംഐ എവണില്‍ ഉപയോഗിച്ച അതേ ബാറ്ററിയാണിതിനും.

ഓറിയോയില്‍ അധിഷ്ഠിതമായ എംഐയുഐയില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആയിരിക്കും എംഐ 6 എക്‌സ്. എന്നാല്‍, ആഗോള തലത്തില്‍ എംഐ എ2 എന്ന പേരില്‍ ഫോണിന്റെ ആന്‍ഡ്രോയിഡ് വണ്‍ പതിപ്പായിരിക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇതില്‍ സ്ഥിരീകരണമില്ല.

OTHER SECTIONS