ഷവോമി എംഐ മിക്സ് 3 സെപ്റ്റംബര്‍ 15 ന്‌

By Anju N P.08 Aug, 2018

imran-azhar

 

ഷവോമിയുടെ പുതിയ സ്മാര്‍ട്ഫോണ്‍ ഷവോമി എംഐ മിക്സ് 3 സെപ്റ്റംബര്‍ 15ന് അവതരിപ്പിക്കും. 39,000 രൂപയാണ് ഫോണിന്റെ വില. സാംസങ് 2K അമോലെഡ് ഡിസ്പ്ലേക്ക് സമാനമാണ് ഷവോമിയുടേതും. 845 ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രൊസസറാണ് ഫോണിനുള്ളത്. 20 എംപി ഫേസിംഗ് ഫ്രണ്ട് ക്യാമറയാണ്.

 

ഫിംഗര്‍പ്രിന്റ് സെന്‍സര്‍, വയര്‍ലെസ് ചാര്‍ജിങ് സപ്പോര്‍ട്ട് എന്നിവയും ഫോണിലുണ്ട്. നാല് സ്റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. 6 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിവയാണ്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.