2000 രൂപ കുറവോടെ ഷവോമിയുടെ പോക്കോ എഫ് 1 വില്‍പ്പനയാരംഭിച്ചു

By anju.12 06 2019

imran-azhar

ഷവോമിയുടെ പോക്കോ എഫ് 1 ഫോണ്‍ വിലയില്‍ 2000 രൂപ കുറവുവരുത്തി. 19,999 രൂപ വിലയുണ്ടായിരുന്ന ഫോണാണ് 17,000 രൂപയ്ക്ക് വില്‍പനയാരംഭിച്ചിരിക്കുന്നത്. ഒരു മോഡലിന് മാത്രമാണ് വിലക്കുറവ്.ആറ് ജിബി റാമും 64 ജിബി ആന്തരിക സംഭരണ ശേഷിയുമുള്ള മോഡലാണ് ഈ വിലയ്ക്ക് ലഭിക്കുക. 6 ജിബി റാമും 128 ജിബി ആന്തരിക സംഭരണ ശേഷിയും ഉള്ള മോഡലിന് 20,999 രൂപയും 8 ജിബി, 256 ജിബി മോഡലിന് 27,999 രൂപയുമാണ് വില. ഇതില്‍ 6 ജിബി 128 ജിബി മോഡലിന് കഴിഞ്ഞമാസം 2000 രൂപ കുറച്ചിരുന്നു. പിന്നീട് വില വര്‍ദ്ധിപ്പിച്ചിട്ടില്ല.

 

12+5 മെഗാ പിക്‌സല്‍ സിസ്റ്റമാണ് പിന്‍ഭാഗത്ത്. ഇത് വളരെ നല്ല റിസല്‍റ്റാണ് തരുന്നത് എന്ന് പരക്കെ അഭിപ്രായമുണ്ട്. മുന്നില്‍ 20 മെഗാപിക്‌സല്‍ ക്യാമറ. 4000 എംഎഎച്ച് ബാറ്ററി.

 

OTHER SECTIONS