4 രൂപയ്ക്ക് ടിവി, സ്മാര്‍ട്ട്‌ഫോണുകള്‍; ഷവോമി നിങ്ങളെ വിസ്മയിപ്പിക്കും

By Anju N P.10 Jul, 2018

imran-azhar


മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി തങ്ങളുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ ഓഫറുകളുമായെത്തുന്നു. ജൂലൈ 10 മുതല്‍ ജൂലൈ 12 വരെയാണ് ഓഫര്‍ വില്‍പ്പന. റെഡ്മി വൈ2, റെഡ്മി നോട്ട് 5 പ്രോ, 55 ഇഞ്ച് സ്മാര്‍ട്ട് ടിവി എന്നിവ കേവലം 4 രൂപയ്ക്ക് നല്‍കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയ ഷവോമി ഫ്‌ലാഷ് സെയിലും കോമ്പോ ഓഫറുകളും ഒരുക്കുകയാണ് ഷവോമി.

 

എംഐ ഡോട് കോം വഴിയാണ് ഓഫര്‍ വില്‍പ്പന ഒരുക്കിയിരിക്കുന്നത്. എംഐ എല്‍ഇഡി സ്മാര്‍ട്ട് ടിവി 4 (55 ഇഞ്ച്), റെഡ്മി നോട്ട് 5 പ്രോ(4ജിബി റാം, 64 ജിബി സ്റ്റോറേജ്), റെഡ്മി വൈ2(3ജിബി റാം, 32 ജിബി സ്റ്റോറേജ്) എംഐ ബാന്‍ഡ് 2 തുടങ്ങിയവയാണ് 4 രൂപയ്ക്ക് വില്‍ക്കുന്ന ഡിവൈസുകള്‍.

 

വൈകുന്നേരം 4 മണിക്കാണ് നാല് രൂപയുടെ ഫ്ളാഷ് സെയില്‍ ആരംഭിക്കുന്നത്. ഫ്ളാഷ് സെയില്‍ ആരംഭിച്ച് ഏതാനും സെക്കന്‍ഡുകള്‍ മാത്രമേ ഈ ആനുകൂല്യം ലഭ്യമാവുകയുള്ളൂ. അതിനാല്‍ മേല്‍വിലാസം, പണമടയ്ക്കാനുള്ള വിവരങ്ങള്‍ എന്നിവ നേരത്തെ തന്നെ തയ്യാറാക്കിവയ്‌ക്കേണ്ടതാണ്. മാത്രമല്ല എംഐ ഡോട്‌കോം അക്കൗണ്ട് ഉള്ളവര്‍ക്ക് മാത്രമാണ് ഷവോമിയുടെ ഫ്‌ലാഷ് സെയിലില്‍ പങ്കെടുക്കാന്‍ കഴിയുക.

 

OTHER SECTIONS