പുതിയ രണ്ടു മോഡലുകളുമായി ഷവോമി

By Sooraj.12 Jun, 2018

imran-azhar

 

 


ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാണ കമ്പനിയായ ഷവോമിയുടെ രണ്ട് പുതിയ മോഡലുകൾ കൂടി എത്തുന്നു. സാധാരണക്കാർക്ക് വാങ്ങാനാകുന്ന നിരക്കിലാണ് ഫോണുകൾ എത്തുന്നത്. റെഡ്മി 6, റെഡ്മി 6 എ എന്നീ പുതിയ മോഡലുകളാണ് ഷവോമി പുറത്തിറക്കുന്നത്. 2GHz ഒക്ടാ കോർ പ്രോസസറാണ് ഫോണിൽ ഉള്ളത്. 3 ജിബി റാമും 32 ജിബി ഇന്റെര്ണല് മെമ്മോറിയുമാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 12 മെഗാ പിക്സലിന്റെ പ്രധാന ക്യാമറയും 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറയുമാണ് ഫോണിന്റെ മറ്റൊരു സവിശേഷത. പ്രോക്സിമിറ്റി സെന്സറും ആമ്പിയന്റ് ലൈറ്റ് സെന്സറും ജിറോസ്കോപ്പ് എന്നീ സംവിധാനങ്ങളും ഫോണിൽ ഉണ്ടാകും.

OTHER SECTIONS