ഷവോമിയുടെ ടി വി ഇനി ഇന്ത്യയിലും

By Sooraj.11 Jun, 2018

imran-azhar

 

 


സ്മാർട്ഫോൺ നിർമ്മാണ ചൈനീസ് കമ്പിനിയായ ഷവോമിയുടെ ടി വി ഇന്ത്യയിൽ നിർമ്മിക്കാൻ തുടങ്ങുന്നു. ഇന്ത്യയിൽ ഉടനീളം ഏവരുടെയും ഇഷ്ട ബ്രാൻഡായി മാറിയിരിക്കുകയാണ് ഷവോമി. മാത്രമല്ല ഷവോമിക്ക് ഇന്ത്യയിലുള്ള സ്വീകാര്യതയും ചെറുതല്ല. ഈ വര്ഷം മുതൽ ടീവിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് വിലയിരുത്തൽ. മിക്കവാറും ഓഗസ്റ്റ് മാസം മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധ്യതയുണ്ട്. ഷവോമിയുടെ ടി വി വിപണിയിൽ വളരെ കുറഞ്ഞ കാലത്തെ കൊണ്ട് തന്നെ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു മാത്രമല്ല മറ്റ് ജനപ്രിയ ബ്രാൻഡുകളായ സോണി എൽ ജി എന്നിവയെക്കാൾ ഒരുപടി മുന്നിലെത്താനും കഴിഞ്ഞു. 4കെ- എച്ച്‌ഡിആര്‍ സാങ്കേതികവിദ്യയുള്ള ടി വി 39,999 രൂപയ്ക്ക് നൽകിക്കൊണ്ടാണ് ഷവോമി ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരുന്നത്.

OTHER SECTIONS