ഹാക്കിങ്ങുമായി ബന്ധപ്പെട്ട വിഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്

By Chithra.07 07 2019

imran-azhar

 

ഹാക്കിങ്ങുമായി ബന്ധപ്പെട്ട വിഡിയോകൾ ഡിലീറ്റ് ചെയ്ത് യുട്യൂബ്. ഹാക്കിങ് എങ്ങനെ ചെയ്യാം എന്ന് പഠിപ്പിച്ചുതരുന്ന ട്യൂട്ടോറിയൽ വീഡിയോകളാണ് യൂട്യൂബ് തങ്ങളുടെ സെർവറുകളിൽ നിന്ന് എടുത്ത് കളഞ്ഞത്.

 

ഹാക്കിങ്ങിനോടൊപ്പം ഓൺലൈൻ ഫിഷിങ് എങ്ങനെ ചെയ്യാം എന്ന് പഠിപ്പിക്കുന്ന ഒരുകൂട്ടം വിഡിയോകളും യൂട്യൂബ് നീക്കം ചെയ്തിട്ടുണ്ട്.

 

കമ്പ്യൂട്ടറിന്റെ സംരക്ഷണഭിത്തി ഭേദിച്ച് എങ്ങനെ വിവരങ്ങൾ കൈവശമാക്കാം എന്ന വിഷയം പ്രതിപാദിക്കുന്ന വിഡിയോകൾ ആപത്കരവും, വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമാണെന്ന് മനസ്സിലാക്കിയിട്ടാണ് യൂട്യൂബിന്റെ ഇത്തരത്തിലുള്ള നടപടി.

 

എത്തിക്കൽ ഹാക്കിങ്ങിനെ കുറിച്ച് പറയുന്ന വിഡിയോകളും നീക്കം ചെയ്ത വിഡിയോകളുടെ കൂട്ടത്തിൽ പെട്ടു എന്നുള്ളത് ഈ രംഗത് പ്രവർത്തിക്കുന്ന ആളുകളിൽ ആശങ്ക ഉണർത്തിയിട്ടുണ്ട്. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ചെയ്യുന്ന ഹാക്കിങ്ങിനെയാണ് എത്തിക്കൽ ഹാക്കിങ് എന്ന് ഉദ്ദേശിക്കുന്നത്. എത്തിക്കൽ ഹാക്കിങ്ങിനെക്കുറിച്ച് പഠിപ്പിക്കുന്ന വിഡിയോകളും യൂട്യൂബിന്റെ പുതിയ നടപടിയിൽ പെട്ടുപോയി.

OTHER SECTIONS