'ടേക് എ ബ്രേക്' ഫീച്ചറുമായി യൂട്യൂബ്

By Abhirami Sajikumar .15 May, 2018

imran-azhar

മണിക്കൂറുകള്‍ നീണ്ട വിഡിയോ കണ്ടു മടുക്കുമ്ബോള്‍ യൂട്യൂബില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുക്കാന്‍ 'ടേക് എ ബ്രേക്' ഫീച്ചറുമായി യൂട്യൂബ്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക്  15, 30, 60, 90, 180 മിനിറ്റുകള്‍ എന്നിങ്ങനെ ഇടവേള ക്രമീകരിക്കാന്‍ സാധിക്കും.ആന്‍ഡ്രോയിഡ് ആപ്പിന്റെ 13.17.55 പതിപ്പിലാണ് 'ടേക് എ ബ്രേക്' എന്ന പുതിയ ഫീച്ചറുള്ളത്.

 മുകളില്‍ വലത് ഭാഗത്ത്‌ യൂസര്‍ ഫോട്ടോയില്‍നിന്ന് സെറ്റിങ്സ്ജനറല്‍ റിമൈന്‍ഡ് മീ ടു ടേക്ക് എ ബ്രേക് ഓപ്ഷന്‍ എടുത്താല്‍ മതിയാകും, വീഡിയോ തുടങ്ങുന്നതിന് മുമ്ബ് സമയം ക്രമീകരിച്ചാല്‍ വിഡിയോ കണ്ട് നിശ്ചിത സമയമെത്തുമ്ബോള്‍ താല്‍ക്കാലികമായി നിര്‍ത്തും. പിന്നീട് കുറച്ചുസമയം കഴിഞ്ഞ് കാഴ്ച തുടരാനാണ് താല്‍പര്യമെങ്കിലും നിര്‍ത്തി പോകാനാണെങ്കിലും പുതിയ ഫീച്ചറിലൂടെ സാധിക്കും എന്നതാണ് സവിശേഷത.

 

OTHER SECTIONS