അപർണ മൾബറി കേന്ദ്രകഥാപാത്രമായെത്തുന്ന ഇന്ത്യയിലെ ആദ്യ എ.ഐ ചിത്രം 'മോണിക്ക ഒരു എ.ഐ സ്റ്റോറി'! ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഇന്ത്യയിലെ ആദ്യ എ.ഐ തീം സിനിമയായി “മോണിക്ക ഒരു എ. ഐസ്റ്റോറി”യെ ഇന്ത്യൻ സർക്കാരിന്റെ എ.ഐ പോർട്ടൽ അംഗീകരിച്ചിട്ടുണ്ടെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

author-image
Greeshma Rakesh
New Update
monica_oru_ai_story

indias first artificial intelligence film monica oru ai story character poster

Listen to this article
0.75x 1x 1.5x
00:00 / 00:00

എ. ഐ സാങ്കേതികവിദ്യയെയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സിനിമയാണ്  'മോണിക്ക ഒരു എ.ഐ സ്റ്റോറി'. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് മലയാളം താരവുമായ അപർണ മൾബറിയാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ ആണ് ചിത്രം നിർമിക്കുന്നത്.

ഇന്ത്യയിലെ ആദ്യ എ.ഐ തീം സിനിമയായി “മോണിക്ക ഒരു എ. ഐസ്റ്റോറി”യെ ഇന്ത്യൻ സർക്കാരിന്റെ എ.ഐ പോർട്ടൽ അംഗീകരിച്ചിട്ടുണ്ടെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. അപർണ്ണയെ കൂടാതെ മജീഷ്യൻ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിലവിൽ ഇംഗ്ലീഷ് പഠിപ്പിച്ചും ഫോട്ടോ ഷൂട്ടുകളുമൊക്കെയായി സജീവമായ അപർണയുടെ, ചലച്ചിത്ര രംഗത്തേക്കുള്ള മികച്ച തുടക്കമാകും ചിത്രമെന്നാണ് വിലയിരുത്തൽ.ആദ്യമായി ഒരു മലയാള സിനിമയിൽ കേന്ദ്ര കഥാപാത്രമായും, ഗായികയായും അരങ്ങേറുകയാണ് ഈ ചിത്രത്തിലൂടെ അപർണ.

നിർമ്മാതാവ് മൻസൂർ പള്ളൂരും, സംവിധായകൻ ഇ.എം അഷ്റഫും ചേർന്നാണ് സിനിമയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. സിനി അബ്രഹാം, മണികണ്ഠൻ, കണ്ണൂർ ശ്രീലത, അജയൻ കല്ലായ്, അനിൽ ബേബി, ആൽബർട്ട് അലക്സ് ,ശുഭ കാഞ്ഞങ്ങാട് ,പി കെ അബ്ദുള്ള, പ്രസന്നൻ പിള്ള, വിശ്വനാഥ്, ആനന്ദജ്യോതി ,ഷിജിത്ത് മണവാളൻ, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കീക്കാൻ, ആൻമിരദേവ്, ഹാതിം,അലൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുണ്ട്.

നജീം അർഷാദ് , യർബാഷ് ബാച്ചു, അപർണ എന്നിവരാണ് ചിത്രത്തിലെ ഗായകർ. സുബിൻ എടപ്പകത്ത് ആണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കെ.പി ശ്രീശൻ, ഡി.ഒ.പി- സജീഷ് രാജ്, മ്യൂസിക്- യുനിസിയോ, പശ്ചാത്തല സംഗീതം- റോണി റാഫേൽ, പ്രൊഡക്ഷൻ കൺട്രോളർ- രാധാകൃഷ്ണൻ ചേലേരി, എഡിറ്റർ-  ഹരി ജി നായർ, ഗാനരചന- പ്രഭാവർമ്മ, മൻസൂർ പള്ളൂർ, രാജു ജോർജ്, ആർട്ട്- ഹരിദാസ് ബക്കളം, മേക്കപ്പ്- പ്രജിത്ത്, കോസ്റ്റ്യൂംസ്- പുഷ്‌പലത, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷൈജു ദേവദാസ്, വി.എഫ്.എക്സ്- വിജേഷ് സി.ആർ, സ്റ്റിൽസ്- എൻ.എം താഹിർ, അജേഷ് ആവണി, പി.ആർ.ഒ- പി.ശിവപ്രസാദ്, ഡിസൈൻസ്-  സജീഷ് എം ഡിസൈൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം മെയ് 24ന് തിയറ്റർ റിലീസായി എത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു.

 

movie news Monica Oru A.I Story aparna mulberry ai movie