ഉണ്ണി മുകുന്ദന്റെ മാര്‍കോയുടെ ബിടിഎസ് വീഡിയോ പുറത്ത്

ചിത്രത്തിൽ ആക്ഷൻ ഹീറോയായിട്ടാകും ഉണ്ണി മുകുന്ദൻ  എത്തുകയെന്നാണ് റിപ്പോര്‍ട്ട്.

author-image
Vishnupriya
New Update
marco

ചിത്രത്തിന്റെ പോസ്റ്റർ

Listen to this article
0.75x 1x 1.5x
00:00 / 00:00

ഉണ്ണി മുകുന്ദൻ നായകനായി ഒരുങ്ങുന്ന ചിത്രമായ മാര്‍കോയുടെ ബിടിഎസ് വീഡിയോ പുറത്തുവിട്ടു.  സംവിധായകൻ ഹനീഫ് അദേനിയാണ് വീഡിയോ പുറത്തുവിട്ടത്. ചിത്രത്തിൽ ആക്ഷൻ ഹീറോയായിട്ടാകും ഉണ്ണി മുകുന്ദൻ  എത്തുകയെന്നാണ് റിപ്പോര്‍ട്ട്. വിശാലമായ ക്യാൻവാസിലൂടെ വലിയ മുതൽമുടക്കിലെത്തുന്ന ചിത്രമായിരിക്കും മാര്‍കോ.

മൂന്നാറിൽ വെച്ച് പൂജയോടെ  ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്സ് എന്റർടൈൻമെന്റ്‍സണ് മാര്‍കോയുടെ നിര്‍മാണം. ഛായാഗ്രഹണം ചന്ദ്രു സെൽവരാജ് . സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രർ. ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ എന്നിവറം എത്തുന്നുണ്ട്. 

ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ കഥാപാത്രമായ മാർക്കോ ജൂനിയറിൻറെ കഥയാണ് മാര്‍കോ പറയുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ.  പിആര്‍ഒ വാഴൂര്‍ ജോസ് പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെൻറ് പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബിനു മണമ്പൂർ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്.

Unni Mukundan marco