അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ; ഈ വർ‌ഷത്തെ പത്താമത്തെ സംഭവം

ഇന്ത്യൻ കോൺസുലേറ്റാണ് മരണ വിവരം പുറത്തുവിട്ടത്. ഗാഡെയുടെ കുടുംബവുമായി ബന്ധം തുടരുകയാണെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുവെന്നും കോൺസുലേറ്റ് എക്സിലൂടെ അറിയിച്ചു.

author-image
Greeshma Rakesh
New Update
ebj

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

വാഷിം​ഗ്ടൺ: അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.ഉമ സത്യ സായി ഗദ്ദേ എന്ന വിദ്യാർത്ഥിനിയാണ് ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച രാത്രിയാണ് സംഭവം.ഒഹായോയിലെ ക്ലീവ്‌ലാൻഡിലെ കോളേജിലെ വിദ്യാർത്ഥിയാണ്   ഉമ സത്യ സായി ഗദ്ദേ.

ഇന്ത്യൻ കോൺസുലേറ്റാണ് മരണ വിവരം പുറത്തുവിട്ടത്. ഗാഡെയുടെ കുടുംബവുമായി ബന്ധം തുടരുകയാണെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുവെന്നും കോൺസുലേറ്റ് എക്സിലൂടെ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

ഈ വർ‌ഷം ഇതുവരെ ഒൻപതോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് അമേരിക്കയിൽ മാത്രം കൊല്ലപ്പെട്ടത്.ഈ വർഷമാദ്യം കൊൽക്കത്ത സ്വദേശിയും നർത്തകനുമായ അമർനാഥ് ഘോഷ് മിസൗറിയിലെ സെന്റ. ലൂയിസിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ആന്ധ്രാ സ്വദേശിയായ വിദ്യാർത്ഥി ബോസ്റ്റൺ‌ സർവകലാശാലയിലും ദൂരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു.അമേരിക്കൻ ഐക്യനാടുകളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണസംഖ്യ വർധിക്കുന്നത് വ്യാപകമായ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

 

us indian student Ohio's Cleveland Uma Satya Sai Gadde