കെജ്രിവാളിന്റെ ജാമ്യഹര്‍ജിയില്‍; സുപ്രീംകോടതി വിധി വെള്ളിയാഴ്ച

ജസ്റ്റിസ് സഞ്ജീവ് ഖന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിനെയാണ് ഇക്കാര്യം അറിയിച്ചത്.

author-image
anumol ps
New Update
kejriwal

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇ.ഡി.കസ്റ്റഡിയിൽ

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യഹര്‍ജിയില്‍ സുപ്രീംകോടതി വെള്ളിയാഴ്ച വിധി പറയും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിനെയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച വാദം കേട്ട കേസില്‍ കോടതി വിധി പറയാന്‍ മാറ്റിവെച്ചിരുന്നു.കെജ്രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം നല്‍കുമെന്ന സൂചന വാദം കേള്‍ക്കലിനിടെ സുപ്രീംകോടതി നല്‍കിയിരുന്നു. പുറത്തിറങ്ങിയാല്‍ കെജ്രിവാള്‍ ഓഫീസില്‍ പോവുകയോ ഔദ്യോഗിക ഫയലുകളില്‍ ഒപ്പിടുകയോ ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യമനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാരും ഇ.ഡി.യും സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. ആം ആദ്മിയില്‍ (സാധാരണക്കാര്‍) നിന്ന് വ്യത്യസ്തനല്ല മുഖ്യമന്ത്രി. രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രചാരണത്തിന് ജാമ്യം നല്‍കിയാല്‍ വിളവെടുപ്പു കാലത്ത് തടവുകാരായ കര്‍ഷകര്‍ക്കും അതേ ആനുകൂല്യം കൊടുക്കുമോയെന്നും കേന്ദ്രം ചോദിച്ചു.

എന്നാല്‍, ഈ താരതമ്യം തെറ്റാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വിളവെടുപ്പ് നാല് മാസം കൂടുമ്പോഴുണ്ടാകാം. പൊതു തിരഞ്ഞെടുപ്പ് അഞ്ച് വര്‍ഷത്തിലൊരിക്കലാണ്. മാത്രമല്ല, കെജ്രിവാള്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയൊന്നുമല്ലെന്നും കോടതി പറഞ്ഞു.

തിരഞ്ഞെടുപ്പില്ലായിരുന്നെങ്കില്‍ ഇടക്കാല ജാമ്യം പരിഗണിക്കുകയേ ഇല്ലായിരുന്നുവെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത വ്യക്തമാക്കി. ഇതൊരു പ്രത്യേക സാഹചര്യമായതുകൊണ്ടുമാത്രമാണ് ഇടക്കാല ജാമ്യം പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കേന്ദ്രത്തിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇതിനെ ശക്തമായെതിര്‍ത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാമ്യം നല്‍കിയാല്‍ തെറ്റായ കീഴ്വഴക്കമാകും സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇടക്കാല ജാമ്യം നല്‍കിയാല്‍ അറസ്റ്റ് തെറ്റായിരുന്നെന്ന വ്യാഖ്യാനമുണ്ടാകാമെന്ന് രാജു ചൂണ്ടിക്കാട്ടി.

എന്നാല്‍, ഇത് ഇടക്കാല ജാമ്യം മാത്രമാണെന്ന് കോടതി അപ്പോള്‍ വ്യക്തമാക്കുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. ആറു മാസം അന്വേഷണവുമായി സഹകരിക്കാതിരുന്ന കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കരുതെന്ന് തുഷാര്‍ മേത്ത ആവര്‍ത്തിച്ചു. തുടക്കത്തില്‍ തന്നെ സഹകരിച്ചിരുന്നെങ്കില്‍ കെജ്രിവാളിന്റെ അറസ്റ്റ് തന്നെ ഒഴിവാക്കാമായിരുന്നുവെന്നും മേത്ത പറഞ്ഞു.

 

aravind kejriwal enforcement dirctorate interim bail suprmecourt