250 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചുപായാന്‍ ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍

250 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചുപായാന്‍ ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍

author-image
Sukumaran Mani
Updated On
New Update
Bullet train

Bullet train

Listen to this article
0.75x 1x 1.5x
00:00 / 00:00

വേഗത കൂടിയ ട്രെയിനുകളും ശരവേഗത്തില്‍ പായുന്ന ബുള്ളറ്റ് ട്രെയിനുമൊക്കെ നിര്‍മ്മിച്ച് ചൈനയും ജപ്പാനുമൊക്കെ മുന്നോട്ടുപോവുകയാണ്. ഈ രംഗത്തും വിട്ടുകൊടുക്കാന്‍ തയാറല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യ.

വേഗതകൂടിയ ട്രെയിന്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശീയ ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മ്മാണം ആരംഭിച്ചിരിക്കുകയാണ് ഇന്ത്യ. മുംബൈ  അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാളത്തിലെത്താനുള്ള ഒരുക്കങ്ങള്‍ തുടരുന്നതിനിടെയാണ് തദ്ദേശീയ ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മിക്കാനുള്ള നീക്കം.

മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകുന്ന ഈ ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ ശൃംഖലയില്‍ നിലവിലുള്ള എല്ലാ ട്രെയിനുകളെയും വേഗതതയുടെ കാര്യത്തില്‍ കടത്തിവെട്ടും. വന്ദേ ഭാരത് പ്ലാറ്റ്ഫോമിലാണ് ഇത് നിര്‍മ്മിക്കുന്നത്.

ഇന്ത്യന്‍ റെയില്‍വേയുടെ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ്  ബുള്ളറ്റ് ട്രെയിനുകളുടെ ഡിസൈന്‍ തയ്യാറാക്കുന്നത്. ഫ്രഞ്ച് ട്രെയിന്‍ എ ഗ്രാന്‍ഡെ വിറ്റെസെ, ജാപ്പനീസ് ഷിന്‍കാന്‍സെന്‍ എന്നിവയാണ് മണിക്കൂറില്‍ 250 കിലോമീറ്ററിലധികം വേഗതയില്‍ ഓടുന്ന ആഗോളതലത്തിലുള്ള മറ്റ് അതിവേഗ ട്രെയിനുകള്‍.

അഹമ്മദാബാദ്-മുംബൈ റൂട്ടില്‍ ബുള്ളറ്റ് ട്രെയിനുകള്‍ക്കായി ഇന്ത്യ ജാപ്പനീസ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഷിന്‍കാന്‍സെന്‍ ഇ-5 ശ്രേണിയുടെ മാതൃകയിലുള്ള ഈ ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 320 കി.മീ. വേഗത കൈവരിക്കാനാകും .ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. മുംബൈ  അഹമ്മദാബാദ് ഇടനാഴിയിലൂടെ രണ്ട് വര്‍ഷത്തിനുള്ളില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കുന്നത്.

india bullet train indian trains