നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

author-image
Sukumaran Mani
New Update
Rahul Modi

Rahul and Modi

Listen to this article
0.75x 1x 1.5x
00:00 / 00:00
ന്യൂഡൽഹി:തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്ന പ്രസ്താവനകൾ നടത്തിയതിൽ വിശദീകരണം തേടി ബിജെപിക്കും കോൺഗ്രസിനും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി. 29 ന് രാവിലെ 11 മണിക്കകം മറുപടി നൽകണമെന്ന് നോട്ടീസിൽ നിർദ്ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ ജനപ്രാതിനിധ്യ നിയമത്തിൻ്റെ 77-ാം വകുപ്പ് അനുസരിച്ചാണ് ഇരു പാർട്ടി നേതൃത്വത്തിനും  നോട്ടീസ് നൽകിയത്.
എന്നാൽ ഇരു നേതാക്കളുടെയും പേര് പറയാതെയാണ് നോട്ടീസ് നൽകിയതെന്നത് വിവാദമായി. എന്ത് കൊണ്ടാണ് നേതാക്കളുടെ പേര് പറയാത്തതെന്നാണ് ചോദ്യം. എന്നാൽ ഇരുവർക്കുമെതിരെ ലഭിച്ച പരാതികൾ നോട്ടീസിനൊപ്പം ചേർത്തിട്ടുണ്ട്.
ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്ന താരപ്രചാരകരുടെ പ്രചരണ പ്രസംഗങ്ങൾ കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്ഥാനാർത്ഥികളുടെ പ്രത്യേകിച്ച് താരപ്രചാരകരുടെ പ്രചരണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം.
രാജസ്ഥാനിലെ ബൻസ്വാരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് ഏപ്രിൽ 21 ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല നൽകിയതാണ് നരേന്ദ്ര മോദിക്കെതിരായ പരാതി. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ച് ഭിന്നത സൃഷ്ടിക്കുന്ന പ്രസ്താവനകളാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് പരാതി വ്യക്തമാക്കുന്നു.
ഏപ്രിൽ 19 ന് ബിജെപി നേതാവ് ഓം പഥക് നൽകിയ പരാതിയിൽ രാഹുൽ ഗാന്ധി കേരളത്തിലെ കോട്ടയത്ത് നടത്തിയ പ്രസംഗത്തിലൂടെ തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ ഭാഷാപരവും സാംസ്കാരികവുമായ ഭിന്നത സൃഷ്ടിക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നതായി പറയുന്നു. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താനും സ്വഭാവഹത്യ നടത്താനും രാഹുൽ ഗാന്ധി ശ്രമിച്ചതായി പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
rahul gandhi narendra modi election commision