ലൈംഗികാതിക്രമ പരാതി: രാജ്ഭവനിലെ സിസി ടിവി ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് പരിശോധിക്കാമെന്ന് സിവി ആനന്ദബോസ്

സച്ച് കെ സാംനേ ‘ എന്ന പരിപാടിയുടെ ഭാഗമായാണ് സംഭവം നടന്നുവെന്ന് ആരോപിക്കുന്ന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊതു ജനങ്ങൾക്ക് പരിശോധിക്കാൻ നൽകുമെന്ന് ​ഗവർണർ വ്യക്തമാക്കി.

author-image
Greeshma Rakesh
Updated On
New Update
cv

cv ananda bose

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊൽക്കത്ത: തനിക്കെതിരെ  ലൈംഗികാതിക്രമ പരാതിയിൽ രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് നൽകുമെന്ന് ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്.സച്ച് കെ സാംനേ ‘ എന്ന പരിപാടിയുടെ ഭാഗമായാണ് സംഭവം നടന്നുവെന്ന് ആരോപിക്കുന്ന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊതു ജനങ്ങൾക്ക് പരിശോധിക്കാൻ നൽകുമെന്ന് ​ഗവർണർ വ്യക്തമാക്കി.തനിക്കെതിരെ വൃത്തികെട്ട രാഷ്‌ട്രീയം കളിക്കുന്ന മമത സർക്കാരിന്റെ നയങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ ശക്തമായി പോരാടുമെന്നും സിവി ആനന്ദബോസ് വ്യക്തമാക്കി.

” എന്നെ അപകീർത്തിപ്പെടുത്താൻ മമത സർക്കാർ ചീപ്പ് പൊളിറ്റിക്‌സ് കളിക്കുകയാണെന്ന് പൊതുജനങ്ങൾക്ക് തന്നെ രാജ്ഭവനിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് വിലയിരുത്താവുന്നതാണ്. മമതയ്‌ക്കും അവരുടെ പൊലീസിനുമൊഴികെ ബംഗാളിലെ ഏതൊരു പൗരൻ ആവശ്യപ്പെട്ടാലും സിസിടിവി ദൃശ്യങ്ങൾ നൽകാൻ തയ്യാറാണ്. രാജ്ഭവനിലേക്ക് വിളിച്ചാലോ മെയിൽ അയച്ചാലോ ലൈംഗികോപദ്രവം നടന്നുവെന്ന് പറയപ്പെടുന്ന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കും.” – സിവി ആനന്ദബോസ് എക്‌സിൽ കുറിച്ചു.

വെള്ളിയാഴ്ച രാവിലെ 11.30ന് കൊൽക്കത്തയിലെ രാജ്ഭവനിൽ എത്തുന്ന ആദ്യ നൂറ് പേർക്ക് സിസിടിവി ദൃശ്യങ്ങൾ നേരിട്ട് പരിശോധിക്കാമെന്നും സിവി ആനനന്ദ ബോസ് പറഞ്ഞു. [email protected] എന്നതിലോ[email protected] എന്ന വിലാസത്തിലോ ഇമെയിൽ അയയ്‌ക്കാമെന്നും രാജ്ഭവനിലേക്ക് 033-22001641 എന്ന നമ്പറിൽ വിളിക്കാമെന്നും ഗവർണർ അറിയിച്ചു.

 

sexual harassment West Bengal cctv photages CV ANANDA BOSE