ഇസ്രായേല്‍ ആക്രമണത്തിന് മുമ്പ് ഇറാന്‍ വ്യോമാതിര്‍ത്തിയിലൂടെ പറന്ന് രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍

മലേഷ്യന്‍ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ് എന്നീ വിമാനകമ്പനികളുടെ വിമാനങ്ങളും ഏപ്രില്‍ 13 ന് ഇറാന്റെ വ്യോമമേഖലയിലൂടെ സര്‍വ്വീസ് നടത്തിയിട്ടുണ്ട്

author-image
Rajesh T L
New Update
air india
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: ഇറാന്റെ ഇസ്രായേല്‍ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇറാന്‍ വ്യോമാതിര്‍ത്തിയിലൂടെ പറന്നുവെന്ന റിപ്പോര്‍ട്ട് ആശങ്ക പരത്തി. ന്യൂയോര്‍ക്കില്‍ നിന്ന് മുംബൈയിലേക്കുള്ള 116 നമ്പര്‍ വിമാനവും മുംബൈ - ലണ്ടന്‍ 131 നമ്പര്‍ എയര്‍ ഇന്ത്യ വിമാനവുമാണ് ഏപ്രില്‍ 13,14 തീയ്യതികളില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനും ഒമാന്‍ ഉള്‍ക്കടലിനും മുകളിലൂടെ പറന്നതെന്ന് ഫ്‌ലൈറ്റ് റഡാര്‍ 24 ന്റെ വെബ് സൈറ്റ് വ്യക്കമാക്കുന്നു. ബോയിംഗ് 777-232, ബോയിംഗ് 777 ഇആര്‍ വിമാനങ്ങളില്‍ യഥാക്രമം 280, 300 യാത്രക്കാരുമായി പറക്കാന്‍ ശേഷിയുള്ളതാണ്.

എന്നാല്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് തന്നെയാണ് പ്രഥമ പരിഗണനയെന്ന് എയര്‍ ഇന്ത്യ വക്താവ് പ്രതികരിച്ചു. ഈ ദിവസങ്ങളില്‍ ഇറാന്റെ വ്യോമമേഖലയിലൂടെ പറക്കുന്നതിന് ഒരു നിയന്ത്രണവും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. വിവിധ സുരക്ഷ ഏജന്‍സികളുമായി നിരന്തരം ബന്ധപ്പെട്ടാണ് സര്‍വ്വീസുകള്‍ ക്രമീകരിക്കുന്നത്. സുരക്ഷ പ്രശ്‌നങ്ങളില്‍ ഞങ്ങള്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യുന്നില്ല. ഇറാന്റെ വ്യോമാതിര്‍ത്തി കടന്ന് പോയ ഒരേഒരു എയര്‍ലൈന്‍ എയര്‍ ഇന്ത്യ ആയിരുന്നില്ല.

മലേഷ്യന്‍ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ് എന്നീ വിമാനകമ്പനികളുടെ വിമാനങ്ങളും ഏപ്രില്‍ 13 ന് ഇറാന്റെ വ്യോമമേഖലയിലൂടെ സര്‍വ്വീസ് നടത്തിയിട്ടുണ്ട്. എന്നാല്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നിരവധി ആഗോള റയര്‍ലൈനുകള്‍റൂട്ട് മാറ്റി സര്‍വ്വീസ് നടത്തുകയോ സര്‍വ്വീസ് റദ്ദാക്കുകയോ ചെയ്തു. ഏപ്രില്‍ 13 ന് ചില സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ തന്നെ വഴി തിരിച്ചുവിട്ടു. കൊച്ചി - ലണ്ടന്‍ 149 നമ്പര്‍ വിമാനവും ഡല്‍ഹി - ഫ്രാങ്ക്ഫര്‍ട്ട് 121 വിമാനവും അഫ്ഗാനിസ്ഥാന്‍ വഴിയാണ് സര്‍വ്വീസ് നടത്തിയത്.

യുദ്ധമേഖലകളില്‍ സിവിലിയന്‍ വിമാനങ്ങളെയും വീഴ്ത്തിയ നിരവധി സംഭവങ്ങളുണ്ട്. 2014 ജൂലൈ 17 ന് ആംസ്റ്റര്‍ഡാമില്‍ നിന്ന് കോലാലം ബൂരിലേക്ക് പറന്ന മലേഷ്യന്‍ വിമാനം കിഴക്കന്‍ യുക്രെയിന് മുകളില്‍ വെച്ച് വെടിവെച്ച് വീഴ്ക്കപ്പെട്ടപ്പോള്‍ 298 പേരാണ് കൊല്ലപ്പെട്ടത്. 2020 ജനുവരിയില്‍ ഒരു യുക്രെയിന്‍ വിമാനമായ ബോയിംഗ് 737 - 800 ഇറാനില്‍ തകര്‍ന്ന് വീണപ്പോള്‍ ജീവന്‍ നഷ്ടമായത് 176 യാത്രക്കാര്‍ക്കാണ്.

 

 

india air india israel