ഒഡിഷയെ തകര്‍ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ്; അഡ്രിയാന്‍ ലൂണ ഇന്നിറങ്ങും

ഐഎസ്എല്ലില്‍ ഒഡിഷ എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ ലൂണ

author-image
Athira Kalarikkal
New Update
Adrain Luna

കേരള ബ്ലാസ്റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണ ഭുവനേശ്വറില്‍ പരിശീലനത്തില്‍ ഇറങ്ങിയപ്പോള്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ഐഎസ്എല്ലില്‍ ഒഡിഷ എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ ലൂണ കളിക്കളത്തിലിറങ്ങും. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ കളിക്കാനിറങ്ങുമെന്ന് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് അറിയിച്ചു. മത്സരത്തിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇവാന്‍ ഇക്കാര്യം അറിയിച്ചത്. 

പരിക്കേറ്റ് ആറു മാസത്തോളം പുറത്തിരുന്ന ലൂണയ്ക്ക് മുഴുവന്‍സമയം കളിക്കാനുള്ള ശാരീരികക്ഷമതയില്ലെന്ന് വുകോമാനോവിച്ച് വ്യക്തമാക്കിയിരുന്നു. രണ്ടാം പകുതിയില്‍ ലൂണയെ പരീക്ഷിക്കാനാണ് സാധ്യത. കഴിഞ്ഞ രണ്ടാഴ്ചയായി ലൂണ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച വൈകീട്ട് 7.30-നാണ് ബ്ലാസ്റ്റേഴ്സ് - ഒഡിഷ മത്സരം. സെമിഫൈനല്‍ യോഗ്യതയ്ക്കായാണ് ഇരു ടീമുകളും പരിശ്രമിക്കുന്നത്.

isl Kerala Blasters FC odisha fc Adrian Luna