മുംബൈ : ഐപിഎല്ലില്‍ ലഖ്‌നൗവിനെതിരെ ഏറ്റുവാങ്ങിയ തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സിന് വീണ്ടും തിരിച്ചടി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് മുംബൈ ഇന്ത്യന്‍സ് ടീം മുഴുവന്‍ പിഴയൊടുക്കണം.
ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് 24 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. ഇംപാക്ട് പ്ലെയര്‍ ഉള്‍പ്പടെയുള്ള മറ്റ് താരങ്ങള്‍ ആറ് ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനമോ പിഴയൊടുക്കണം.
പഞ്ചാബ് കിങ്‌സിനെതിരെയായ മത്സരത്തിലും മുംബൈ പിഴ ഒടുക്കിയിരുന്നു. അന്ന് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് മാത്രമാണ് പിഴ ലഭിച്ചത്. 12 ലക്ഷം രൂപയാണ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ ഒടുക്കേണ്ടി വന്നത്. ഇനിയൊരു മത്സരത്തില്‍ കൂടെ കുറഞ്ഞ ഓവര്‍ നിരക്ക് ഉണ്ടായാല്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് വിലക്ക് ലഭിച്ചേക്കാം.