ഉസ്‌ബെക്കിസ്ഥാനെതിരെ ഇന്ത്യന്‍ സീനിയര്‍ വനിതാ ടീം; സാധ്യതാ പട്ടിക പുറത്ത്

ഇന്ത്യന്‍ സീനിയര്‍ വനിതാ ടീം ഉസ്‌ബെക്കിസ്ഥാനെതിരെ താഷ്‌കന്റില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കും. ഹൈദരാബാദിലെ ശ്രീനിധി ഡെക്കാന്‍ എഫ്സിയുടെ ഡെക്കാന്‍ അരീനയിലാണ് രണ്ടാഴ്ചത്തെ പരിശീലന ക്യാമ്പ്.

author-image
Athira Kalarikkal
New Update
India

ഇന്ത്യന്‍ ടീം പരിശീലനത്തിനിടെ

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യന്‍ സീനിയര്‍ വനിതാ ടീം ഉസ്‌ബെക്കിസ്ഥാനെതിരെ താഷ്‌കന്റില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കും. ഇതിനു മുന്നോടിയായി മെയ് 16 മുതല്‍ ഹൈദരാബാദില്‍ ആരംഭിക്കുന്ന ദേശീയ ടീം ക്യാമ്പില്‍ ചേരുന്ന 30 കളിക്കാരുടെ സാധ്യതാ പട്ടിക ഹെഡ് കോച്ച് ലംഗം ചാവോബ ദേവി പ്രഖ്യാപിച്ചു.

ഹൈദരാബാദിലെ ശ്രീനിധി ഡെക്കാന്‍ എഫ്സിയുടെ ഡെക്കാന്‍ അരീനയിലാണ് രണ്ടാഴ്ചത്തെ പരിശീലന ക്യാമ്പ്. മെയ് 29 ന് ടീം ഉസ്‌ബെക്കിസ്ഥാനിലേക്ക് യാത്ര തിരിക്കും. ഫെബ്രുവരിയില്‍ നടന്ന തുര്‍ക്കി വനിതാ കപ്പിലാണ് ഇന്ത്യ അവസാനമായി കളിച്ചത്. നിലവില്‍ ഫിഫ ലോക റാങ്കിങ്ങില്‍ 66-ാം സ്ഥാനത്താണ് ഇന്ത്യ, ഉസ്‌ബെക്കിസ്ഥാന്‍ 48-ാം സ്ഥാനത്താണ്.

india1

ഇന്ത്യന്‍ സീനിയര്‍ വനിതാ ടീമിന്റെ ഹൈദരാബാദ് ക്യാമ്പിലേക്കുള്ള 30 അംഗ സാധ്യതാ പട്ടിക:

ഗോള്‍കീപ്പര്‍മാര്‍: അന്‍ഷിക, മൈബാം ലിന്തോയിംഗംബി ദേവി, മൊയ്രംഗ്തെം മൊണാലിഷ ദേവി, നന്ദിനി, പായല്‍ രമേഷ് ബസുഡെ, ശ്രേയ ഹൂഡ.

ഡിഫന്‍ഡര്‍മാര്‍: അരുണ ബാഗ്, അസ്തം ഒറോണ്‍, ഹേമാം ഷില്‍ക്കി ദേവി, ജൂലി കിഷന്‍, ലോയിതോങ്ബാം ആശാലതാ ദേവി, സഞ്ജു, സോരോഖൈബാം രഞ്ജന ചാനു, തൗണോജം കൃതിന ദേവി, വാങ്‌ഖേം ലിന്തോയിംബി ദേവി

മിഡ്ഫീല്‍ഡര്‍മാര്‍: അഞ്ജു തമാങ്, കാര്‍ത്തിക അംഗമുത്തു, നവോറെം പ്രിയങ്ക ദേവി, പവിത്ര മുരുഗേശന്‍, സംഗീത ബാസ്‌ഫോര്‍

മുന്നേറ്റം: ജ്യോതി, കാജോള്‍ ഹുബര്‍ട്ട് ദോസുസ, കരിഷ്മ പുരുഷോത്തം ഷിര്‍വോയ്ക്കര്‍, കാവ്യ പക്കിരിസാമി, ലിന്‍ഡ കോം സെര്‍ട്ടോ, മനീഷ, നേഹ, പ്യാരി സാക്സ, സന്ധ്യ രംഗനാഥന്‍, സൗമ്യ ഗുഗുലോത്ത്.

താഷ്‌കന്റിലെ ഇന്ത്യന്‍ സീനിയര്‍ വനിതാ ടീം സൗഹൃദ മത്സരങ്ങള്‍:



മെയ് 31: ഉസ്‌ബെക്കിസ്ഥാന്‍ v/s ഇന്ത്യ



ജൂണ്‍ 4: ഉസ്‌ബെക്കിസ്ഥാന്‍ v/s ഇന്ത്യ

 

india Uzbekistan