ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024; രണ്ട് മാറ്റങ്ങളുണ്ടായേക്കും

ഐ.പി.എല്‍ 2024ലെ മത്സര ക്രമത്തില്‍ മാറ്റങ്ങളുണ്ടായേക്കുമെന്ന് റിപ്പേര്‍ട്ടുകള്‍. ശ്രീരാമ നവമി ആഘോഷങ്ങളുടെ ഭാഗമായാണ് മത്സരം മാറ്റിവെക്കാന്‍ ഉദ്ദേശിക്കുന്നത്

author-image
Athira Kalarikkal
New Update
ipl 2024

IPL 2024

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ഐ.പി.എല്‍ 2024ലെ മത്സര ക്രമത്തില്‍ മാറ്റങ്ങളുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 17ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരമാണ് മാറ്റിവെക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 16ന് നടക്കേണ്ട മത്സരം എപ്രില്‍ 17ലേക്കും മാറ്റും.

ശ്രീരാമ നവമി ആഘോഷങ്ങളുടെ ഭാഗമായാണ് മത്സരം മാറ്റിവെക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നവമി ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ഐ.പി.എല്‍ മത്സരത്തിന് വേണ്ടത്ര സുരക്ഷ ഒരുക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഉറപ്പില്ല. ഇക്കാരണത്താല്‍ മത്സരം മാറ്റിവെക്കാനാണ് ബി.സി.സി.ഐ ആലോചിക്കുന്നത്. 

ബി.സി.സി.ഐയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും കൊല്‍ക്കത്ത പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും ഷെഡ്യൂളില്‍ മാറ്റമുണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് ബി.സി.സി.ഐ രണ്ട് ഫ്രാഞ്ചൈസികളെയും ബ്രോഡ്കാസ്റ്റര്‍മാരെയും അറിയിച്ചു. 

 

Rajasthan Royals ipl 2024 season 17 Kolkata Night Riders