സൂര്യകുമാര്‍ 53 പന്തില്‍ 78; മുംബൈയ്‌ക്കെതിരെ പഞ്ചാബിന് 193 റണ്‍സ് വിജയലക്ഷ്യം

ശിഖര്‍ ധവാന്റെ അസാന്നിധ്യത്തില്‍ സാം കറന്‍ ആണ് പഞ്ചാബിനെ നയിച്ചത്. ടോസ് നേടിയ സാം കറന്‍, ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു

author-image
Rajesh T L
New Update
ipl 2024
Listen to this article
0.75x 1x 1.5x
00:00 / 00:00

ഛണ്ഡിഗഡ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിങ്‌സിന് 193 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത മുംബൈ, നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു.  

അര്‍ധസെഞ്ചറി നേടിയ സൂര്യകുമാര്‍ യാദവ് (53 പന്തില്‍ 78), രോഹിത് ശര്‍മ (25 പന്തില്‍ 36), തിലക് വര്‍മ (18 പന്തില്‍ 34*) എന്നിവരുടെ ഇന്നിങ്‌സാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്നു വിക്കറ്റും സാം കറന്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

ശിഖര്‍ ധവാന്റെ അസാന്നിധ്യത്തില്‍ സാം കറന്‍ ആണ് പഞ്ചാബിനെ നയിച്ചത്. ടോസ് നേടിയ സാം കറന്‍, ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

 

cricket punjab kings mumbai indian ipl 2024